You are Here : Home / USA News

റിയോ ഗ്രാന്റ് വാലി മാർത്തോമ്മ കോൺഗ്രിഗേഷൻ ദേവാലയം കൂദാശ ചെയ്തു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, November 01, 2016 11:51 hrs UTC

ഓസ്റ്റിൻ ∙ നോർത്ത് അമേരിക്കൻ മാർത്തോമ്മ ഭദ്രാസനത്തിന്റെ കീഴിൽ പുതുതായി രൂപീകൃതമായ റിയോ ഗ്രാന്റ് വാലി മാർത്തോമ്മ കോൺഗ്രിഗേഷൻ പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്തു. ഭദ്രാസനാധിപൻ അഭി. ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പ കൂദാശ ചെയ്തു സമർപ്പിച്ച ദേവാലയവും പാഴ്സനേജും നോർത്ത് അമേരിക്കൻ മാർത്തോമ്മ സഭയുടെ സൗത്ത് ഓസ്റ്റിനിലെ പ്രഥമ ദേവാലയം ആണ്. വികാരി റവ. ജോൺസൺ ഉണ്ണിത്താൻ, ഭദ്രാസന സെക്രട്ടറി റവ. ഡെന്നിസ് ഫിലിപ്പ്, റവ. ഡോ. ഫിലിപ്പ് വർഗീസ്, റവ. ഫിലിപ്പ് ഫിലിപ്പ്, റവ. ഡെന്നീസ് എബ്രഹാം സമീപ എക്യുമിനിക്കൽ ദേവാലയങ്ങളിലെ വൈദികരും പങ്കെടുത്ത ചടങ്ങിൽ കോൺഗ്രിഗേഷൻ വിശ്വാസികൾക്ക് അഭിമാനത്തിന്റെയും ദൈവത്തോടുളള കൃതജ്ഞതാ അർപ്പണത്തിന്റെയും ധന്യനിമിഷങ്ങളായി മാറി.

 

ചുരുക്കം കുടുംബങ്ങൾ മാത്രമുളള കോൺഗ്രിഗേഷനിൽ അംഗങ്ങളായവരുടെ അർപ്പണബോധത്തിന്റെയും പ്രാർഥനയുടെയും ഫലമായാണ് വളരെ വേഗം ദേവാലയവും പാഴ്സനേജും പൂർത്തീകരിക്കുവാൻ സാധിച്ചത്. മാർത്തോമ മെക്സിക്കോ മിഷന്റെ ഒരു ഹബ് ആയി പുതുതായി പണികഴിപ്പിച്ച പാഴ്സനേജ് ഉപയോഗിക്കും. പി. ടി. എബ്രഹാം, ഡോ. ജോൺ എബ്രഹാം, ഡോ. ചെറി ഏബ്രഹാം, സന്തോഷ് സ്കറിയ, റിജു ജോർജ്, ബിനോജ് മാത്യു തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.