You are Here : Home / USA News

"എന്റെ മലയാളം" അറുപതിന്റെ നിറചിരിയിൽ, ലോക മലയാളികൾക്ക് ഫോമായുടെ കേരള പ്പിറവി ആശംസകൾ !!

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, November 01, 2016 01:12 hrs UTC

ചിക്കാഗോ: ലോക മലയാളികൾക്ക് പ്രത്യേകിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി കൾക്കും  പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും ട്രഷറാർ ജോസി കുരിശിങ്കലും നയിക്കുന്ന ഫോമയുടെ  (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) കേരളപ്പിറവി ആശംസകൾ നേർന്നു. മധുര മലയാളം പ്രധാന ഭാഷ യായ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഐക്യ കേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപതു വർഷം. മലയാളി യുടെ  വ്യഥിത മനസ്സിലെ ഐക്യ കേരള സ്വപ്നത്തിന്റെ തീവ്രത പി. ഭാസ്കരൻ മാഷുടെ ഏതാനും വരികളിൽ. "പദം പദം ഉറച്ചു നാം പാടി പാടി പോക നാം പാരിലൈക്യ  കേരളത്തിൻ കാഹളം മുഴക്കുവാൻ പതിത  ലക്ഷമെങ്കിലും ജനത യൊത്ത് ചേരുകിൽ പഞ്ഞമെങ്ങ്  ദുരിതമെങ്ങ്  പട്ടിണിയുമെങ്ങഹോ" ചരിത്രത്തിലൂടെ ഒരു തിരനോട്ടം: ഇന്ത്യ ബ്രിട്ടീഷ് കാരിൽ നിന്നും സ്വതന്ത്രമായ  ശേഷം ഐക്യകേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു . ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം  1953 ഇൽ ഫസൽ അലി തലവനായും സർദാർ കെ. എം. പണിക്കർ, പണ്‌ഡിറ്റ്‌ ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപം കൊണ്ടു . ഈ കമ്മീഷന്റെ നിർദ്ദേശ പ്രകാരം മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തു. തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളും മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങളും  കൂട്ടി ചേർത്ത് കൊണ്ട്‌ കൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഐക്യ കേരളം എന്ന സ്വപ്നം ഫലമണിഞ്ഞ നവംബർ ഒന്ന് കേരള പ്പിറവി ദിനമായി ആഘോഷി ക്കപ്പെടുന്നു . പുരാതന കാലം  മുതലേ ഗോകർണ്ണം മുതൽ കന്യാകുമാരി വരെ  പരശുരാമൻ മഴു വെറിഞ്ഞു നേടിയതാണ് കേരളം എന്നാണല്ലോ സങ്കല്പം . ഐക്യകേരളം രൂപപ്പെട്ടപ്പോൾ ഗോകർണ്ണവും കന്യാകുമാരിയും കേരളത്തിന് നഷ്ടമായി എന്ന ദുഃഖം അവശേഷിച്ചു.  മലയാളത്തിന്റെ പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ പിതാവ് ബോധേശ്വരൻ എന്ന മഹാകവിയുടെ ചില വരികളിൽ അക്കാലത്തെ മനോഹര കേരള സ്വപ്‌നങ്ങൾ ഇങ്ങനെയും "ജയ ജയ  കേരള  കോമള  ധരണി ധരണി മാമക പൂജിത  ജനനി  മലയജ  സുന്ദര  മാരുത നേൽക്കും മലയാളം  ഹാ  മാമക  രാജ്യം !" രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ പതിന്നാലു സംസ്ഥാനങ്ങളിൽ കേരളം വിസ്തൃതിയിൽ ഏറ്റവും ചെറുതായിരുന്നെങ്കിലും വിദ്യാഭ്യാസത്തിൽ  അന്നും ഒന്നാം  സ്ഥാനത്തു തന്നെ. സംസ്കൃതിയുടെ ശ്രീകോവിൽ ആയ സാഹിത്യ അക്കാദമി രൂപം കൊണ്ടത് കേരള പിറവിക്കു ഏതാനും മാസങ്ങൾ മുൻപായിരുന്നു . 1957 ഇൽ  നടന്ന കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സ: ഇ. എം. ശങ്കരൻനമ്പൂതിരിപ്പാട്‌ മുഖ്യമന്തിയായുള്ള ഇടതുസർക്കാർ അധികാരത്തിൽ വന്നു. പ്രശസ്ത  സാഹിത്യകാരനും  വിദ്യാഭ്യാസ  വിചക്ഷണനും ആയിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു ഒന്നാമത്തെ വിദ്യാഭ്യാസമന്ത്രി എന്നതും മലയാളിക്ക് അഭിമാനകരം. വിവിധ ജീവിത സാഹചര്യങ്ങളാൽ കടൽ കടന്നു അമേരിക്കയിൽ എത്തിയപ്പോഴും ജന്മനാടുമായുമുള്ള നാഭീ നാള ബന്ധം കാത്തു സൂക്ഷിക്കുന്നു ഓരോ മലയാളിയും എഴുത്തച്ചന്റെ കിളിമൊഴി മനസ്സിൽ ചേർത്തുവെച്ച മലയാളികൾ ചേർന്ന് നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ രൂപം നൽകിയ ഓരോ മലയാളി സംഘടനകളെയും  ഒരു കുടക്കീഴിൽ ചേർത്ത് ഭാസ്കരൻ  മാഷുടെ വരികളിലെ പോലെ "ജനതയെ " ഒന്നിച്ചു ചേർക്കുക എന്ന മഹത്തായ ലക്ഷ്യവും കലാ സാംസ്‌കാരിക സാമൂഹ്യ സാധുജന സംരക്ഷണ പരിപാടികളുമായി കർമ്മ നിരതരായ സാരഥി കളോടൊത്തു ഫോമാ10 വർഷങ്ങൾ പിന്നിടുന്നു. കേരള പ്പിറവിയുടെ അറുപതിന്റെ നിറവിൽ ഓരോ മലയാളിയുടെ മനസ്സും മലയാളത്തിന്റെ നന്മയിൽ സ്നേഹത്തിൽ വാത്സല്യത്തിൽ നിറയട്ടെ എന്ന് ഫോമയുടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ലാലി കളപ്പുരയ്ക്കൽ (വൈസ് പ്രസിഡൻറ്), വിനോദ് കൊണ്ടൂർ ഡേവിഡ് (ജോയിന്റ് സെക്രട്ടറി), ജോമോൻ കുളപ്പുരയ്ക്കൽ (ജോയിന്റ് ട്രഷറാർ) എന്നിവരോടൊപ്പം ഫോമായുടെ മറ്റ് നാഷണൽ കമ്മറ്റി അംഗങ്ങളും ലോകമലയാളികൾക്ക് കേരളപ്പിറവി ആശംസിച്ചു . ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.