You are Here : Home / USA News

ഡാലസിൽ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് നവംബർ 19 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 02, 2016 11:02 hrs UTC

ഡാലസ് ∙ ശ്രീഗണേഷ് ടെംപിളും ഹാർട്ട് റ്റു ഹാർട്ടും സംയുക്തമായി മുതിർന്നവർക്കു വേണ്ടിയുളള സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. പ്ലാനൊ കെ. അവന്യുവിലാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ 19 രാവിലെ 9 മുതൽ 2 വരെ ഡോക്ടർമാർ, നഴ്സസുമാർ എന്നിവരുടെ സേവനം ലഭ്യമാകും. രക്തം, മാമോഗ്രാം, പ്രമേഹം, പ്രഷർ തുടങ്ങിയ പരിശോധിക്കുന്നതിനു ചെറിയ ഒരു ഫീസ് ഈടാക്കും. ഇകെജി, എക്കൊകാർഡിയോഗ്രാം എന്നിവയും ക്യാംപിൽ സജ്ജീകരിച്ചിട്ടുണ്ട്. കാർട്ടർ ബ്ലഡ് കെയർ, പ്രൈമറി കെയർ ക്ലിനിക്ക്, പോർട്ടബിൾ ഡയജനോസ്റ്റിക്ക് എന്നിവരുടെ സഹകരണവും ക്യാംപിന് ലഭ്യമായിട്ടുണ്ട്. കാൻസർ രോഗത്തെക്കുറിച്ചുളള സൗജന്യ വീഡിയോ പ്രദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഹരികൃഷ്ണകുമാർ–Harikrishnakumar@gmail.com, പ്രമോദ് നായർ– Pramodnair@gmail.com എന്നീ ഇ–മെയിലുമായി ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.