You are Here : Home / USA News

ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 02, 2016 11:10 hrs UTC

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 18 ഇടവകകളുടെ സംയുക്ത വേദിയായി ഇൻഡ്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) 2016–17ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഒക്ടോബർ 25ന് ചൊവ്വാഴ്ച വൈകുന്നേരം സെന്റ് ജോൺസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽവച്ച് കൂടിയ ജനറൽ ബോഡി യോഗത്തിലാണ് ചുമതലകൾ കൈമാറിയത്. പ്രസിഡന്റ് വെരി. റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പാ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രവി വർഗീസ് പുളിമൂട്ടിലിന് മുൻ സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പും ട്രഷറർ മോസസ് പണിക്കർക്ക് മുൻ ട്രഷറർ റോബിൻ ഫിലിപ്പും രേഖകൾ നൽകി ചുമതലകൾ കൈമാറി. തദവസരത്തിൽ വെരി. റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പാ കഴിഞ്ഞ വർഷം സ്തുത്യർഹമായ സേവനം ചെയ്ത മുൻ ഭാരവാഹികൾക്ക് നന്ദി രേഖപ്പെടുത്തുകയും പുതിയ ഭാരവാഹികൾക്ക് ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു. ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 25ന് വൈകുന്നേരം സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽവച്ച് നടത്താൻ തീരുമാനിച്ചു. എക്യുമെനിക്കൽ കമ്മ്യൂണിറ്റി രക്ഷാധികാരി അലക്സിയോസ് മാർ യൂസേബിയോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകും. പിആർഒ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.