You are Here : Home / USA News

AIIMS- നേഴ്സിങ്ങ് പൂർവ വിദ്യാർത്ഥി സംഗമം ന്യൂജേഴ്സിയിൽ

Text Size  

Story Dated: Thursday, November 03, 2016 11:03 hrs UTC

ഫിലിപ്പ് മാരേട്ട്

 

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ൽ നിന്നും ബി എസ് സി ഓണേഴ്സ് നേഴ്സിങ്ങിൽ പഠനം പൂർത്തിയാക്കി (1987 ) ഗ്രാജുവേറ്റ് ചെയ്ത ഏതാനും വിദ്യാർത്ഥികൾ ഈ കഴിഞ്ഞ ദിവസം ന്യൂ ജേഴ്സിയിലെ ഹാക്കന്സാക്കിലുള്ള ആര്‍ട്ട് ഓഫ് സ്പൈസില്‍ ഒത്തു ചേർന്നപ്പോൾ എല്ലാവര്‍ക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു. ജവഹർലാൽ നെഹ്റു പ്രധാന മന്ത്രി ആയിരിക്കുമ്പോൾ 1956 ൽ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ അൻസാരി നഗറിൽ സ്ഥാപിതമായ ഈ ഹോസ്പിറ്റൽ ഇന്ന് ഇന്ത്യയിലെ തന്നെ ഒന്നാം നംബർ നിലവാരത്തിൽ ഉള്ള മികച്ച ഹോസ്പിറ്റൽ ആണ്. 2012-ല്‍ ഈ ഹോസ്പിറ്റൽ അന്തർ ദേശിയ നിലവാരത്തിൽ എത്തിചേരുന്നതിനു സാധിച്ചു. ഇപ്പോൾ ആറു പുതിയ ഹോസ്പിറ്റൽ (Bhopal, Bhuvaneswar, Jodhpur, Patna, Raipur, and Rishikesh) കൂടി തുടങ്ങി കഴിഞ്ഞു. ഇതിനു പുറമേ 12 പുതിയ ഹോസ്പിറ്റൽ കൂടി പണിയുന്നതിനുള്ള ഫണ്ട് അനുവദിച്ചു കഴിഞ്ഞു.

 

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ഹോസ്പിറ്റൽ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയായിവരുന്നു. ഏതാണ്ട് 850 ബെഡുകളോടുകൂടി തുടങ്ങിയ ഈ ഹോസ്പിറ്റലിൽ ഇപ്പോൾ ആയിരത്തി ഒരുന്നൂറിലധികം ബെഡുകളാണുള്ളത്. 1978 ൽ ബി എസ് സി ഓണേഴ്സ് നേഴ്സസിംഗ് കോഴ്സ് ഇവിടെ ആരംഭിച്ചു. അഞ്ചാമത്തെ ബാച്ചില്‍ ബി എസ് സി ഓണേഴ്സ് നേഴ്സിങ്ങിൽ പഠനം പൂർത്തിയാക്കിയ നാൽപ്പതോളം വിദ്യാർത്ഥികളിൽ ഉദ്ദേശം 25 ഓളം പേര് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ ജോലി ചെയ്തുവരുന്നു. ഇവരെ എല്ലാവരെയും വീണ്ടും വർഷത്തിൽ ഒരിക്കലെങ്കിലും ഒന്നിച്ചുകാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഉള്ള ഒരു ആദ്യ കൂടി കാഴ്ച്ച എന്ന ആശയം ആയിരുന്നു ഈ ഒത്തുചേരലിന് പിന്നില്‍ എന്ന് റോസ്‌ലിൻ തോട്ടുമാരി പറഞ്ഞു. ഇവര്‍ ഭര്‍ത്താവ് വിന്‍സന്റ്റ് തോട്ടുമാരിക്കൊപ്പം ഇപ്പോൾ ന്യൂ ജേഴ്സിയിൽ താമസിക്കുന്നു. ചിക്കാഗോയില്‍ താമസിക്കുന്ന മിനി സൂസന്‍ ഉമ്മന്‍ ഭര്‍ത്താവ് ചെറിയാന്‍ ഉമ്മനും ഒന്നിച്ചു ന്യുയോര്‍ക്കില്‍ ഒരു വിവാഹ ചടങ്ങിനു പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ഈ കൂടികാഴ്ച എന്നത് ഇവര്‍ക്കും വളരെ സന്തോഷം ആയി. അടുത്ത കൂടികാഴച്ച ക്രൂസില്‍ വേണമെന്ന് ഇവര്‍ അഭിപ്രായപെട്ടു.

 

 

സംഗമത്തിന് കരുത്തേകി കൊണ്ട് ജയ ജോണ്‍സന്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കൂന്നതിനായി മുൻകൈയെടുക്കാം എന്ന് പറഞ്ഞു. ഭര്‍ത്താവ് ജോണ്‍സന്‍ ഈപ്പനോടൊപ്പം നേരത്തെ എത്തി ചേര്‍ന്ന ഇവര്‍ ന്യൂ ജേഴ്സിയിലെ എലിസബേത്തില്‍ താമസിക്കുന്നു. ബ്ളൂംഫീല്‍ഡില്‍ താമസിക്കുന്ന ബീനാ മാരേട്ട് വളരെ തിരക്ക് ഉണ്ടായിട്ടും (PhD Student) കൂട്ടുകാരികള്‍ ഒന്നിക്കുന്നു എന്ന് പറഞ്ഞപോള്‍ എല്ലാം മറന്ന് ഭര്‍ത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ച് നേരത്തെ എത്തി ചേര്‍ന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തീരുമാനിച്ച ഈ സംഗമത്തില്‍ മറ്റു പലര്‍ക്കും വന്നു ചേരാന്‍ സാധിച്ചില്ല. ഈ സംഗമം കൂടുതല്‍ കരുത്താര്‍ജിപ്പിക്കുന്നതിനായി അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ റോസ്‌ലിൻ തോട്ടുമാരിയുമായി ബന്ധപ്പെടണം എന്ന് താല്‍പര്യപെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 908 242 7086 / 973 902 1614.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.