You are Here : Home / USA News

എക്കോയുടെ മെഡിക്കല്‍ സെമിനാര്‍ ഞായറാഴ്ച ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Thursday, November 03, 2016 11:12 hrs UTC

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്: പൊതുജനോപകാരപ്രദമായി ഒട്ടനവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സേവനത്തിന്റെ മുഖമുദ്രയായി മാറിയ എക്കോയുടെ (Enhance Community Through Harmonious Outreach) ആഭിമുഖ്യത്തില്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി മെഡിക്കല്‍ എന്‍റോള്‍മെന്റ് സെമിനാര്‍ നവംബര്‍ ആറാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ എച്ച്.എഫ്.സി.സിയില്‍ വച്ചു (o15 Hillside Ave, New Hide Park NY 11040) നടത്തപ്പെടുന്നു. തദവസരത്തില്‍ മി. ഫ്രാങ്ക് അമോഡിയോ (ഇന്‍ഡിപെന്റന്റ് സീനിയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍) മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

 

ആരോഗ്യ ഇന്‍ഷ്വറന്‍സ് ചെലവ് ചുരുക്കുക, മരുന്നുകള്‍ക്കുള്ള തുക കുറയ്ക്കുക, നിലവിലുള്ള ഇന്‍ഷ്വറന്‍സിന്റെ മാറ്റങ്ങള്‍, മെഡി കെയര്‍ അടിസ്ഥാന വിവരങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് കൂടുതല്‍ അറിവില്ലാത്ത ഒട്ടനവധി വിഷയങ്ങള്‍ വിശദീകരിക്കുന്നഈ സെമിനാര്‍ പ്രയോജപ്പെടുത്തുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു എം.ഡി, എഫ്.എ.സി.പി (516 395 8523), ബിജു ചാക്കോ ആര്‍.ആര്‍.പി, ആര്‍.പി.എസ്.ജി.റ്റി (516 996 4611), കൊപ്പറ സാമുവേല്‍ എം.എസ് (516 993 1355), വര്‍ഗീസ് ജോണ്‍ സി.പി.എ (917 291 6444), സാബു ലൂക്കോസ് എം.ബി.എ (516 902 4300) Web: www.echoforhelp.org, email: echoforusa@gmail.com ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.