You are Here : Home / USA News

2018 ചിക്കാഗോ അന്താരാഷ്ട്ര കൺവൻഷനിലേക്ക് എം. എ. യൂസഫലിക്ക് ഫോമായുടെ ക്ഷണം.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, November 03, 2016 04:13 hrs UTC

ചിക്കാഗോ: 2018-ൽ ചിക്കാഗോ നഗരത്തെ മലയാളികളുടെ ഉത്സവ നഗരിയാക്കുവാൻ തയാറെടുക്കുന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കൺവൻഷനിലേക്ക് പങ്കെടുക്കുവാൻ മിഡിൽ ഈസ്റ്റിലെ മലയാളി വ്യവസായ പ്രമുഖൻ എം. എ. യൂസഫലിയെ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറൽ സെക്രട്ടറി ജിബി തോമസ്സും നേരിട്ട് കണ്ട് ക്ഷണിച്ചു. ന്യൂയോർക്കിൽ വച്ചു നടത്തപ്പെട്ട അമേരിക്കൻ മലയാളി ടി.വി. ചാനലായ "പ്രവാസി" ചാനലിന്റെ മലയാളി ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയതായിരുന്നു ബെന്നി വാച്ചാച്ചിറയും ജിബി തോമസ്സും. മലയാളികൾക്ക് സുപരിചിതനും, എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി 1955-ൽ ജനിച്ച അദ്ദേഹം, തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം, 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമാണ് എം.കെ. ഗ്രൂപ്പ് എം.ഡി., കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ, ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് യൂസഫലി.   കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യൻ വികസന സമിതി രക്ഷാധികാരി, അബൂദാബി ചേംബർ ഓഫ് കൊമേഴ്സ്‌ ആൻഡ്‌ ഇൻഡസ്ട്രി ഡയറക്ടർ ബോർഡ്‌ അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം, എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ, വിദേശ ഇന്ത്യക്കാർക്കായുള്ള ഇന്ത്യ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ അംഗം, ജനുവരി 2015 മുതൽ - രണ്ട് വർഷത്തേക്കാണ് നിയമനം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു വരുന്നു. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കേരളത്തേയും, മലയാളികളേയും പ്രകീർത്തിച്ചു പറഞ്ഞ അദ്ദേഹം, വർഷത്തിലൊരിക്കലെങ്കിലും നാട്ടിൽ പോകണമെന്നും, കുട്ടികളെ കേരള നാട് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറയെ കേരളത്തെ കുറിച്ച് പഠിപ്പിക്കണം, ഒപ്പം തങ്ങളുടെ സ്വന്ത നാടുമായുള്ള വേരുകൾ അറ്റുപ്പോകാതിക്കാൻ നഷ്ടമില്ലാത്ത രീതിയിൽ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രവാസി ചാനലിന്റെ ബിനിനസ്സ് പങ്കാളികളായ ജോയി നെടിയകാല, ജോൺ ടൈറ്റസ് (ഫോമാ മുൻ പ്രസിഡന്റ്), ബേബി ഊരാളിൽ (ഫോമാ മുൻ പ്രസിഡന്റ്), സുനിൽ ട്രൈസ്റ്റാർ, വർക്കി എബ്രഹാം, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, സതേൺ റീജിയൻ ആർ.വി.പി. ഹരി നമ്പൂതിരി, നാഷണൽ കമ്മറ്റി മെമ്പർ സിറിയക്ക് കുര്യൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, യൂസഫലിക്ക് ഫോമാ 2018 ചിക്കാഗോ കൺവൻഷനിലേക്കുള്ള  ക്ഷണക്കത്ത് നൽകിയത്. ഫോമാ മുൻ ജനറൽ സെക്രട്ടറിമാരായ അനിയൻ ജോർജ്‌, ഷാജി എഡ്വേർഡ്, ഫോമാ മുൻ വുമൺസ് ഫോറം ചെയർപെഴ്സൺമാരായ കുസുമം ടൈറ്റസ്, ഗ്രേസി ജയിംസ്, മുൻ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി കളത്തിൽ, മുൻ പി.ആർ.ഓ. ജോസ് എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. മറ്റ് മലയാളി ബിസിനസ്സ് പ്രമുഖരായ ദിലിപ് വർഗീസ്, ശ്രീധർ മേനോൻ, സുനിൽ കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ അനിൽ അടൂർ തുടങ്ങി ഒട്ടനവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. വിനോദ് കൊണ്ടൂർ ഡേവിഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.