You are Here : Home / USA News

കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 04, 2016 10:56 hrs UTC

സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-നു സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ നടത്തുവാന്‍ പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് ശാമുവേലിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വര്‍ഗീസ് ശാമുവേല്‍ അജണ്ട അവതരിപ്പിച്ചു. പ്രസ്തുത ആഘോഷത്തിലെ ഈവര്‍ഷത്തെ മുഖ്യാതിഥിയായി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി സംബന്ധിക്കുന്നതാണ്. കൂടാതെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ആല നാഷണല്‍ പ്രസിഡന്റ് ഡോ. രവി പിള്ള എന്നിവരും സംബന്ധിക്കുന്നതാണ്. വൈകുന്നേരം 5.30-നു ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ മയാമി "രാഗം' ഓക്കസ്ട്രയുടെ ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, കാന്‍ഡില്‍ ലൈറ്റ് ഡാന്‍സ്, സോളോ, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളോടൊപ്പം ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരിക്കുന്ന പരിപാടികള്‍ വൈകിട്ട് 9 മണിക്ക് പര്യവസാനിക്കും. രാജന്‍ പടവത്തില്‍, ലിസി ഇടിക്കുള, ജോര്‍ജി വര്‍ഗീസ്, ഡോ. മാമ്മന്‍ സി. ജേക്കബ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ മലയാളി കുടുംബങ്ങളേയും സുഹൃത്തുക്കളേയും കൈരളിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സാരാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം കളത്തില്‍ (പ്രസിഡന്റ്) 561 827 5896, സാമുവേല്‍ വര്‍ഗീസ് (സെക്രട്ടറി).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.