You are Here : Home / USA News

സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, November 04, 2016 11:02 hrs UTC

ഫിലഡൽഫിയ ∙ അസൻഷൻ മാർത്തോമ്മ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം. ഒക്ടോബർ 15മു ഫിലഡൽഫിയ നോർത്ത് ഈസ്റ്റ് Racqet & Fitness Club ൽ വച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറിയത്. അമേരിക്കയിലെ ഏഴു വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 24 ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരച്ചത്. ഫിലഡൽഫിയായിൽ നിന്നുളള നവീൻ –ജോയൽ സഖ്യം ചാംപ്യൻഷിപ്പും ഡാലസിൽ നിന്നുളള ക്ലമന്റ് – ജോഫിൻ സഖ്യം റണ്ണേഴ്സ് അപ്പും നേടി. കേരളത്തിലെ നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുളള ധനശേഖരണാർത്ഥം നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ഈ ദിവസം നടന്നു. ഒന്നാം സമ്മാനമായി ജമുന ട്രാവൽസ് സംഭാവന ചെയ്ത ഇൻഡ്യയ്ക്കുളള യാത്രാ ടിക്കറ്റും രണ്ടാം സമ്മാനമായി സാംസങ്ങ് വാച്ചും നൽകി.

 

 

ഫിലഡൽഫിയായിലെ പ്രധാനികളായ അറ്റോർണി ജോസഫ് എം കുന്നേൽ, വർഗീസ് മത്തായി എന്നിവർ മുഖ്യ സ്പോൺസേഴ്സ് ആയിരുന്നു. ഈ സംരംഭത്തിൽ ഫിലഡൽഫിയായിലെ മറ്റ് അനേകം വ്യവസായ പ്രമുഖരും സാമ്പത്തിക സഹായം നൽകി. മിച്ചം വരുന്ന മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന ഈ ടൂർണ്ണമെന്റിന്റെ മുദ്രാവാക്യം തന്നെ Smashers Cup: A mission for the Last Lost an Least എന്നുളളതാണ്. ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളായ എല്ലാ നല്ലവരായ ജനങ്ങൾക്കും അസൻഷൻ മാർത്തോമ്മ ഇടവക വികാരി റവ. ബിനു സി. സാമുവൽ, ടൂർണ്ണമെന്റ് ജനറൽ കൺവീനർ ബിനു സി. തോമസ് എന്നിവർ കൃതജ്ഞത അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.