You are Here : Home / USA News

ഏറ്റുമാനൂർ റോട്ടറി ക്ലബ് അംഗങ്ങൾക്ക് ഡാലസിൽ ഊഷ്മള സ്വീകരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 04, 2016 11:07 hrs UTC

മക്കനി(ഡാലസ്) ∙ ഏറ്റുമാനൂർ റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി ചിറയിലിന്റെ നേതൃത്വത്തിൽ അമേരിക്കൻ സന്ദർശനത്തിനെത്തിച്ചേർന്ന റൊട്ടേറിയൻസിന് ഡാലസ് മക്കിനി റോട്ടറി ക്ലബ് അംഗങ്ങൾ ഊഷ്മള സ്വീകരണം നൽകി. മക്കനി റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് തിയോഫിൻ ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ഡാനി കിസ്റ്റർ അംഗങ്ങളെ സ്വാഗതം ചെയ്തു. തിയൊഫിൻ കേരളത്തിൽ നിന്നും എത്തിചേർന്ന അംഗങ്ങളെ പരിചയപ്പെടുത്തി. സെന്റ് ജോസഫ്സ് സിസ്റ്റേഴ്സിന്റെ കൈപ്പുഴയിലുളള സെന്റ് തോമസ് അഭയ കേന്ദ്ര പ്രവർത്തനങ്ങൾക്ക് ഇരു റോട്ടറി ക്ലബ്ബുകളും സഹകരിച്ചു ധനസഹായം ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് തിയോഫിൻ പറഞ്ഞു. റോട്ടറി ക്ലബ് കീഴ്‌വഴക്കമനുസരിച്ച് ഇരു ക്ലബുകളും പരസ്പരം ഫ്ലാഗുകൾ കൈമാറി മക്കനി ക്ലബ് നൽകിയ സ്വീകരണത്തിനു സണ്ണി ചിറയിൽ നന്ദി പറഞ്ഞു. ഭാവിയിൽ ഇരു ക്ലബുകളും സഹകരിച്ച് ഇന്ത്യയിൽ ഹുമേനിറ്റേറിയിൻ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡാനി കിസ്റ്റർ പറഞ്ഞു. നോർത്ത് ടെക്സസിലെ പ്രമുഖ വ്യവസായികളായ ബോബു ആന്റ് ബാർബ് ടോംസ് തയ്യാറാക്കിയ ഡിന്നറിൽ അംഗങ്ങൾ പങ്കെടുത്തു. ഇന്ത്യയിലെ റോട്ടറി ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുന്നതിന് സന്ദർശനം നടത്തുമെന്ന മക്കിനി ക്ലബ് പ്രസിഡന്റ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.