You are Here : Home / USA News

എക്യൂമെനിക്കല്‍ ബൈബിള്‍ കലോല്‍സവം വര്‍ണാഭം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, November 05, 2016 10:34 hrs UTC

ഫിലാഡല്‍ഫിയ: ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും കലാമത്സരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയ കുട്ടികള്‍ക്കായി ബൈബിള്‍ കലോത്സവം എന്നപേരില്‍ നടത്തിയ ടാലന്റ് ഫെസ്റ്റ് വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയായി മാറി. വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ കുട്ടികളുടെ നൈസര്‍ഗികകലാവാസനകള്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, നൃത്തരൂപങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, ബൈബിള്‍ കഥാപാത്ര അëകരണത്തിലൂടെയും, പ്രസംഗരൂപേണയും, ബൈബിള്‍ ചോദ്യോത്തരപരിപാടിയിലൂടെയും പ്രകടിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ കുട്ടികള്‍ക്ക് ലഭിച്ച സുവര്‍ണാവസരം. ഒക്ടോബര്‍ 22 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സീറോമലബാര്‍ ആഡിറ്റോറിയത്തില്‍ സീറോമലബാര്‍പള്ളി വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി വിശ്വാസതിരിതെളിച്ച് ഉത്ഘാടനം നിര്‍വഹിച്ച രണ്ടാമത് ബൈബിള്‍ കലോത്സവത്തില്‍ 21 ദേവാലയങ്ങളില്‍ നിìള്ള 100 ല്‍ പരം കൊച്ചുകലാകാരന്മാêം, കലാകാരികളും മത്സരബുദ്ധിയോടെ പങ്കെടുത്തു.

 

 

പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ കലാവാസനകള്‍ പ്രകടിപ്പിçന്നതിനായി ബൈബിള്‍ ക്വിസ് മുതല്‍ വാട്ടര്‍കളര്‍ പെയിന്റിംഗ് വരെയുള്ള വിവിധ മല്‍സരങ്ങള്‍ ഉണ്ടായിരുì. 7 സ്റ്റേജുകളിലായി ക്രമീകരിച്ച മല്‍സരങ്ങളില്‍ വ്യക്തിഗതവിഭാഗത്തില്‍ പ്രസംഗം, ഗാനാലാപനം, പെയിന്റിംഗ് (വാട്ടര്‍ കളര്‍ & പെന്‍സില്‍ ഡ്രോയിംഗ്) എന്നിവയും, ഗ്രൂപ് വിഭാഗത്തില്‍ ബൈബിള്‍ ക്വിസ്, സോംഗ് എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. ഗ്രേഡുലവല്‍ അനുസരിച്ച് പല ഗ്രൂപ്പുകളായി തിരിച്ച് വളരെ ശാസ്ത്രീയമായി ക്രമപ്പെടുത്തിയ ടാലന്റ് ഫെസ്റ്റില്‍ നിരവധി കുട്ടികള്‍ പങ്കെടുത്ത് തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിച്ചു. സ്റ്റേജിതര മല്‍സരങ്ങളായ കളറിംഗ്, പെയിന്റിംഗ്, പെന്‍സില്‍ സ്‌കെച്ചിംഗ് എന്നിവയില്‍ ക്രയോണ്‍സും, കളര്‍ പെന്‍സിലും, വാട്ടര്‍കളറും ഉപയോഗിച്ച് കൊച്ച് ആര്‍ട്ടിസ്റ്റുകള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കുട്ടികളുടെ പ്രായത്തില്‍ കവിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിêì. മല്‍സരത്തില്‍ വിജയിച്ച എല്ലാവര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

 

 

ബിനു ജോസഫ് പ്രോഗ്രാം കോര്‍ഡിനേറ്ററും, ജോസ് തോമസ്, ബിജി ജോസഫ്, മെര്‍ലിന്‍ മേരി അഗസ്റ്റിന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി ക്രമീകരിച്ച മത്സരങ്ങള്‍ രാവിലെ 9 മുതല്‍ വൈæന്നേരം 6 മണിവരെ നീണ്ടു. കഴിഞ്ഞ വര്‍ഷവും, ഈ വര്‍ഷവും ബൈബിള്‍ കലോത്സവം ഭംഗിയായും, ചിട്ടയായും കോര്‍ഡിനേറ്റു ചെയ്ത ജോസ് തോമസിനും, മെര്‍ലിനും എക്യൂമെനിക്കല്‍ ഫെല്ലോഷിപ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിശേഷാല്‍ പ്ലാക്ക് നല്‍കി അëമോദിച്ചു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ചെയര്‍മാന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ്പള്ളി വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, കോ ചെയര്‍മാന്‍ സെന്റ് ജൂഡ് സീറോമലങ്കര കത്തോലിക്കാ പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, സെക്രട്ടറി മാത്യു സാമുവേല്‍, ജോ. സെക്രട്ടറി കോശി വര്‍ഗീസ്, ട്രഷറര്‍ ബിജി ജോസഫ് എന്നിവര്‍ മത്സരങ്ങള്‍ ചിട്ടയായി ക്രമീകരിക്കുന്നതിനു സഹായികളായി. ഫോട്ടോ: ജോസ് തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.