You are Here : Home / USA News

ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിന് ബാഡ്മിന്റണ്‍ ട്രോഫി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 05, 2016 10:36 hrs UTC

ഡാളസ്: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഡാളസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒന്നാമത് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ട്രോഫി ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീം നേടി. കുര്യാക്കോസ് വെട്ടിചിറയില്‍, സജി എന്നിവര്‍ അടങ്ങിയ ടീമിനാണ് ട്രോഫി. ഒക്‌ടോബര്‍ 29-നു പ്ലാനോ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന മത്സരത്തിനുശേഷം റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ബിനോയ് ജോര്‍ജ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍ വിജയികളെ അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.