You are Here : Home / USA News

ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, November 07, 2016 12:12 hrs UTC

ന്യൂയോർക് : ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനം നവംബർ 12 ആം തീയതി ശനിയാഴിച്ച ന്യൂയോർക്, റോക്‌ലാൻഡ് കൗണ്ടിയിലുള്ള Saffron Indian Cuisine( 97 S Rt 303 Congers, NY 10920) വച്ചു നടതുന്നതാണ്. രാവിലെ 11 -ന് 2014-2016 കമ്മിറ്റിയുടെ മീറ്റിങ്ങ് ജോൺ പി ജോണിൻറെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ് ,ഉച്ചക്ക് ഒരു മണി മുതൽ പുതിയകമ്മിറ്റിയുടെ മീറ്റിങ്ങ് തമ്പി ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. നാലു മണിമുതൽ ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനം നടത്തുന്നതാണ് . ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.പൊക്കാനായുടെ 2016-18 കാലഘട്ടത്തിലേക്കുള്ള കർമ്മ പരിപാടികൾ കമ്മറ്റിയിൽ അവതരിപ്പിക്കുന്നതായിരിക്കും. പൊക്കാനാ 2018 കണ്‍വന്‍ഷന്‍ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പുതിയ പ്രസിഡന്റ് ആയി തെരെഞ്ഞുടുക്കപ്പെട്ട തമ്പി ചാക്കോ. 'സൗമ്യനായ പോരാളി' എന്നു വിശേഷിപ്പാക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലാകട്ടെ വ്യക്തിപ്രഭാവവും, സംഘടനാ പ്രവര്‍ത്തവും കൊണ്ട് തങ്ങളുടെ കഴിവ് തെളിയിച്ച പ്രതിഭകളും.

 

 

 

സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പാകട്ടെ ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് അഹോരാത്രം പണിയെടുത്ത സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ ശ്രദ്ധേയന്‍. അമേരിക്കന്‍ മണ്ണില്‍ ഇനി ഫൊക്കാനയുടെ വേരുകള്‍ പടര്‍ത്തുക എന്ന ദൗത്യമാണ് തമ്പി ചാക്കോ- പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ്പ്-ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ്- ട്രഷറര്‍ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍തുടങ്ങിയവര്‍ക്കുള്ളത്. സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവര്‍ ഒത്തുചേര്‍ന്നാണ് സംഘടന രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം.

 

 

പക്ഷെ, മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്. അധികാരം, വ്യക്തി താല്പര്യം എന്നീ രണ്ട് ഘടകങ്ങളില്‍ ശ്രദ്ധയില്ലാതെ പ്രവര്‍ത്തിക്കുന്ന ആത്മാര്‍ത്ഥത കൈമുതലായ ഒരു നേതൃത്വനിര ഫൊക്കാനയ്ക്ക് വന്നുചേർന്നതു സംഘടനയ്ക്ക് ഗുണം ചെയ്യും . .ഏതു പ്രവര്‍ത്തനത്തിലൂടെയും ഫൊക്കാനയുടെ യശസ് ഉയർത്തുകയും ഭംഗിയാക്കുക എന്ന കര്‍ത്തവ്യമാണ് ഒരു ആത്മാര്‍ത്ഥ പ്രവര്‍ത്തകന് വേണ്ടത്. ഇപ്പോള്‍ ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ ഒരു കുടുംബമാണുള്ളത്. അമേരിക്കന്‍ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച ഇവര്‍ക്കാര്‍ക്കും ഫൊക്കാനയുമായി പിന്നോട്ട് പോകാനാവില്ല. സംഘടന ശക്തിയാര്‍ജ്ജിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ എല്ലാവര്‍ക്കും ഒത്തുരുമിച്ചു നല്ല ഒരു പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയംമില്ല.

 

 

 

ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഉള്‍ക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കന്‍ മലയാളി മനസുകളില്‍ മികച്ച സ്ഥാനം ലഭിക്കുവാന്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യുവജനതയ്ക്ക് പ്രാധിനിത്യം നൽികിയായിരിക്കും മുന്നോട്ട് പോവുക. കഴിഞ്ഞ 32 വർഷത്തിനിടയിൽ ഫൊക്കാനയുടെ വേദികളിൽ തിളങ്ങിയ കലാകാരന്മാരുടെ എണ്ണം തിട്ടപെടുത്തുക സാധ്യമല്ല , ആയിരത്തിലധികം വേദികൾ 10000 ത്തിലധികം കലാകാരന്മാർ .ഇവരെല്ലാം നമ്മുടെ കുട്ടികൾ .പുതിയ തലമുറയെ ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകൾ പഠിപ്പിക്കുവാനും അത് മനോഹരമായി വേദികളിൽ അവതരിപ്പിക്കുവാനും ഫൊക്കാനക്ക് കഴിഞ്ഞു വരും തലമുറയെ വാർത്തു എടുക്കുന്നതിൽ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്. .സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും?അനേകം സംഭാവനകള്‍ കാഴ്‌ചവെച്ചിട്ടുള്ള ഫൊക്കാന, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരേയും പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചവരേയും ആദരപൂര്‍വ്വം സ്‌മരിക്കുകായും ചെയ്യുന്നു.

 

 

ലോകത്ത്‌ സൗഹാര്‍ദ്ദവും സ്‌നേഹവും നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നന്മയുടെ ഒരു ചെറുതിരി കൊളുത്തുക എന്നത്‌ വലിയ കാര്യമാണ്‌. ഫൊക്കാനാ 32 വര്‍ഷമായി ഇത് ചെയ്യുന്നത്‌ ഈശ്വരപ്രസാദം ഉള്ളതുകൊണ്ടാണ്‌. ഫൊക്കാനയുടെ മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ്‌ പതിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്‌ കാരുണ്യം വേണ്ടയിടത്ത്‌ സഹായ ഹസ്‌തമാകുവാന്‍ ഫൊക്കാനാക്ക് സാധിക്കുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾകറു കപള്ളിൽ അഭിപ്രായപ്പെട്ട് . ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു ഏവരുടെയും സഹായ സഖകരണം പ്രതിഷിക്കുന്നതായി തമ്പി ചാക്കോ-പ്രസിഡന്റ്; ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഫിലിപ്പോസ് ഫിലിപ്പ്-ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ്- ട്രഷറര്‍; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍: ശ്രീകുമാര്‍ ഉണ്ണിത്താന്‍, ദാസ് കണ്ണംകുഴിയില്‍, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോണ്‍, ഫ്രാസിസ് കിഴക്കേകുറ്റം, ഗീത ജോര്‍ജ്, പൊന്നു പിള്ള, ബൈജു ജോര്‍ജ് പകലോമറ്റം, കമ്മിറ്റി അംഗങ്ങള്‍: അലക്‌സ് തോമസ്, ചാക്കോ കുര്യന്‍, ഗണേഷ് നായര്‍, ജേക്കബ് വര്‍ഗീസ്, കെ.പി. ആന്‍ഡ്രൂസ്, മാത്യു ഉമ്മന്‍, ശബരിനാഥ് മുകുന്ദന്‍ നായര്‍, സജിമോന്‍ ആന്റണി, വിജി എസ്. നായര്‍, തോമസ് കൂവല്ലൂര്‍, ടൊമി പാലത്ത് ജോസഫ് (കാനഡ) , ട്രസ്റ്റി ബോര്‍ഡ്: പോൾകറു കപള്ളിൽ, ജോര്‍ജി വര്‍ഗീസ്, വിപിന്‍ രാജ്, മറിയാമ്മ പിള്ള, ടറന്‍സന്‍ തോമസ്, ജോണ്‍ പി. ജോണ്‍, വിനോദ് കെയാര്‍കെ, കുര്യന്‍ പ്രക്കാനം (കാനഡ) ലീലാ മാരേട്ട്, യൂത്ത് മെംബര്‍: അലോഷ് ടി. മാത്യു, അജിൻ ആന്റണി , എന്നിവർ അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.