You are Here : Home / USA News

അശ്വമേധം ജനപക്ഷം.... അമേരിക്കൻ മലയാളി ആരുടെ കൂടെ????

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, November 07, 2016 08:31 hrs UTC

ജനപക്ഷം

 

ട്രംപ് ജയിക്കും അമേരിക്കൻ ജനത ഒരു ചെയ്ഞ്ച് പ്രതീക്ഷിക്കുന്നു, ചെയ്ഞ്ച് അനിവാര്യമാണ്. ബെന്നി വാച്ചാച്ചിറ, ചിക്കാഗോ.

 

ഹിലരി ജയക്കും അത് പക്ഷെ അവരുടെ ഭരണതന്ത്രങ്ങളോ, പരിഷ്ക്കാരങ്ങളോ കൊണ്ടല്ല, ഫ്ലോറിഡയിൽ ഹിസ്പ്പാനിക്കുകളുടെയും ആഫ്രിക്കൻ അമേരിക്കക്കാരുടെയും വോട്ടുകളാണ് കൂടുതൽ. നോയൽ മാത്യൂ, ഫ്ലോറിഡ.

 

ഹിലരി ജയിക്കും അമേരിക്കൻ ജനതയ്ക്ക് വേണ്ടി 30 വർഷത്തെ പ്രവർത്തി പരിചയം ഉള്ള, ഏറ്റവും യോഗ്യയായ ഹിലരി ക്ലിന്റണിലുള്ള വിശ്വാസമാണ്. ബിനു ജോസഫ് (ആനിക്കാടൻ), ഫിലഡൽഫിയ.

 

ട്രംപ് ജയിക്കും അമേരിക്കക്ക് ഇന്ന് ഒരു സ്ട്രോങ്ങ് ലീഡറിന്റെ അവശ്യകത ഉണ്ട്. അനിയൻ ജോർജ്, ന്യൂജേഴ്സി.

 

ഹിലരി ജയിക്കും ട്രംപിന്റെ ബുദ്ധിയില്ലായ്മ കൊണ്ട്. രണ്ടു പേരും ജയിക്കേണ്ട കാൻഡിഡേറ്റ്സ് അല്ല ഗിരീഷ് നായർ, മിഷിഗൺ.

 

ട്രംപ് ജയിക്കും കാണാത്ത ഒരു പാട് വോട്ടുകൾ ഇപ്രാവിശ്യം വരും. ബ്രെക്സിറ്റിൽ സംഭവിച്ചതു പോലെ സംഭവിക്കും വിൻസൻ പാലത്തിങ്കൽ, വാഷിംഗ്ടൺ ഡി.സി.

 

96-ലെ ഇലക്ഷനുമായി താരതമ്യം ചെയ്യാം. ട്രംപിന് പോപ്പുലർ വോട്ടു ലഭിക്കും, ഹിലരിക്ക് ഇലക്റ്റോറൽ വോട്ടു ലഭിക്കും. അതു കൊണ്ടു ഹിലരി ജയിക്കാൻ സാധ്യത ഉണ്ട്. രജേഷ് കുട്ടി, മിഷിഗൺ.

 

ഹിലരി ജയിക്കും. അമേരിക്കയുടെ പുരോഗതിക്കും ലോകത്തിന്റെ സമാധാനവും കാംക്ഷിക്കുന്ന ആരും ഹിലരിയെ വിജയിക്കും. സ്ത്രീക്കു കൊടുക്കുന്ന ഏറ്റവും വലിയ ബഹുമാനമായിരിക്കും ഇത്. ജിബി തോമസ്, ന്യൂജേഴ്സി.

 

ഹിലരിക്കു മുൻതൂക്കം ഈ മെയിൽ കുരുക്കിൽ നിന്നു ഊരി രക്ഷപ്പെട്ടു. ട്രംപിന്റെ പ്രസ്തഥാവനകൾ റിപ്പബ്ലിക്കൻ പാർട്ടിയെ ജയമോഹങ്ങൾക്ക് മങ്ങലേറ്റു. ജോൺ സി. വർഗീസ് (സലിം), ന്യൂയോർക്ക്.

 

ഹിലരി ജയിക്കും ട്രംപിൽ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, അതോടൊപ്പം പൊളിടിക്കൽ കരിയർ ഹിസ്റ്ററിയില്ല. റജി ചെറിയാൻ, അറ്റ്ലാന്റ.

 

ഹിലരി ജയിക്കും കാരണം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു. രാജ്യ നീതിയിൽ പ്രവർത്തി പരിചയം ഉണ്ട്. രേഖാ ഫിലിപ്പ്, ഫിലഡൽഫിയ.

 

ഹിലരി ജയിക്കും ട്രംപിനെക്കാളിലും കാണാൻ എനിക്കിഷ്ടം ഹിലരിയാണ്. സിനു സ്റ്റീഫൻ, ന്യൂയോർക്ക്.

 

ഹിലരി ജയിക്കും അവർക്ക് അതിനുള്ള എക്പീരിയൻസുണ്ട്, കരുണാർദ്രമായ മനസ്സുണ്ട്. പ്രകാശ് ജോസഫ്, അറ്റ്ലാന്റ.

 

ഹിലരി ജയിക്കും എക്ക്സിറ്റ് പോളുകൾ ഹിലരിക്ക് ഫേവറാണ്. ലാറ്റിനോ, ഹിസ്പ്പാനിക്കുകൾ, മുസ്ലിം വോട്ടുകൾ ഹിലരിക്ക് ലഭിക്കും. രാജൂ പള്ളത്ത്, ന്യൂജേഴ്സി.

 

100% ഹിലരി ജയിക്കും ട്രംപിനെ പ്രവർത്തിപരിചയം കുറവാണ്. മൗലികമായും മോറൽ എത്തിക്ക്സും കുറവാണ്. മൈസൂർ തമ്പി, ഹ്യൂസ്റ്റൺ.

 

ഹിലരി ജയിക്കും അഫ്രിക്കൻ ആമേരിക്കൻ വോട്ടുകൾ 67% സ്പാനിഷ് വോട്ടുകൾ 55% മുസ്ലിം വോട്ടുകൾ 75% ഹിലരിക്കു ലഭിക്കും ജോൺസൺ വർഗീസ്, ഹ്യൂസ്റ്റൺ

 

ഹിലരി ജയിക്കും ഒബാമ കെയറിന് പകരം വേറേ ഇൻഷുറൻസ് കൊണ്ടു വരും എന്നു ട്രംപ് പറയുന്നു. പക്ഷെ നടക്കുന്ന കാര്യമല്ല. സ്ത്രീകളേയും ഹാൻഡികാപ്പ്ഡ് എന്നിവർക്കെതിരെയുള്ള പ്രസ്താവനകൾ. ബാബു സഖറിയ, ഹ്യൂസ്റ്റൺ

 

ഹിലരി ജയിക്കും.
റിപ്പബ്ലിക്കൻ വോട്ടർമാർ പോലും സ്വതന്ത്രമായി ചിന്തിച്ചു, പ്രവർത്തി പരിചയമുള്ള ഹിലാരിക്ക് വോട്ടു ചെയ്യും.
ഷാജി എഡ്വേർഡ്, ന്യൂയോർക്ക്

 

ഹിലരി ക്ലിന്റൺ ജയിക്കും.
ഭരണത്തിൽ എക്ക്സ്പീരിൻസ്, ലോകം അംഗീകരിച്ച നേതാവ്, അമേരിക്കക്ക് വേണ്ട നേതാവ്, ഇതെല്ലാമാണ് ഹിലരി .
മാത്യൂസ് ചെരുവിൽ.

 

ഹിലരി ജയിക്കും.
സി. എൻ. എൻ. എക്സിറ്റ് പോളിൽ ഹിലരിക്കാണ് മുൻ തൂക്കം.
റോബി ജെയിംസ്, ഡാളസ്.

 

ഹിലരി ജയിക്കും.
അമേരിക്കയ്ക്ക് വേണ്ടത് ഹിലരിയാണ്. ഒബാമ തുടങ്ങി വെച്ച നല്ല കാര്യങ്ങൾ തുടർന്നു പോകണമെങ്കിൽ ഹിലരി തന്നെ വേണം.
ജിജു കുളങ്ങര, ഹ്യൂസ്റ്റൺ.

 

ഹിലരി ജയിക്കും.
ലാറ്റിനോയും ആഫ്രിക്കൻ അമേരിക്കൻ വോട്ടുകളും അവരെ വിജയിപ്പിക്കും.
ബെറ്റ്സി വർഗീസ്, മിഷിഗൺ.

 

ഹിലരി ജയിക്കും.
എക്സിറ്റ് പോളുകൾ എല്ലാം ഹിലരിക്ക് അനുകൂലമാണ്. അവരുടെ പ്രവർത്തി പരിചയവും പോളിസികളും സ്വാഗതാർഹമാണ്.
രാജ് കുറുപ്പ്, വാഷിങ്ങ്ടൺ ഡി.സി.

 

ട്രംപ് ജയിക്കും.
അമേരിക്കയ്ക്ക് ഇപ്പോൾ ഒരു മാർപാപ്പയേയോ മദർ തെരേസയെയോ അല്ല ഇപ്പോൾ ആവശ്യം, മറിച്ച് ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന, മുഖം നോക്കാതെ സത്യം പറയുന്ന നേതാവിനെയാണ് വേണ്ടത്.
അനിൽ പുത്തൻചിറ, ന്യൂജേഴ്സി.

 

ഹിലരി ജയിക്കും.
പ്രവർത്തി പരിചയം, നല്ല ഫോറിൻ പോളിസി, ഒരു പ്രസന്റബിൾ പ്രസിഡന്റാണ്.
തങ്കമണി അരവിന്ദൻ, ന്യൂജേഴ്സി.

 

ട്രംപ് ജയിക്കും.
കഴിഞ്ഞ 52 വർഷങ്ങളായി ഹിലരി വൈറ്റ് ഹൗസിൽ കയറിപ്പറ്റിയിരിക്കുവാണ്. അലസൻമാരുടെ ഒരു വെൽഫെയർ സൊസൈറ്റിയാക്കി അമേരിക്കയെ മാറ്റി.
തോമസ് കൂവള്ളൂർ, ന്യൂയോർക്ക്.

 

ഹിലരി ജയിക്കും.
എല്ലാ ജനപക്ഷത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ജന പ്രതിനിധിയാണ് ഹിലരി. ലാറ്റിനോയുടെ ഒരു വലിയ വിഭാഗം വോട്ടുകൾ ഹിലരിക്കു ലഭിച്ചു കഴിഞ്ഞു.
ജിനേഷ് തമ്പി, ന്യൂജേഴ്സി.

 

ഹിലരി ജയിക്കും.
അമേരിക്കൻ ജനതയ്ക്ക് ഒരു എക്ക്സ്പീരിയൻസുള്ള നേതാവിനെയാണ് വേണ്ടത്.
സുനിൽ ട്രൈസ്റ്റാർ, ന്യൂജേഴ്സി.

 

ഹിലരി ജയിക്കും.
ഒരു വിഭാഗം വെളുത്ത വംശജരിൽ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞെങ്കിലും, ആഫ്രിക്കൻ അമേരിക്കൻ വോട്ടുകളും ഹിസ്പ്പാനിക്ക് വോട്ടുകളും എന്നും ഹിലരിക്ക് അനുകൂലമാണ്.
ജെയിംസ് കുരീക്കാട്ടിൽ, മിഷിഗൺ.

 

ഹിലരി ക്ലിൻറൺ ജയിക്കും.
നോർത്ത് കരോളിനായും ഫ്ലോറിഡയും ഹിലരിക്കാണ്. പുതു വോട്ടർമാരും ഹിലരിക്കനുകൂലമാണ്.
മാത്യൂ വർഗീസ് (ജോസ്), ഫ്ലോറിഡ.

തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെങ്കിലും നിലവിലുള്ള അടിയൊഴുക്കുകൾ ട്രംപിന്അനുകൂലമാണ്.പുതിയ വോട്ടർമാർ ട്രംപിന് അനുകൂലമായി ചിന്തിക്കുന്നുണ്ട്.
സുനിൽ തൈമറ്റം, ഫ്ലോറിഡ

 

ട്രംപ് ജയിക്കും
അമേരിക്കയിലേക്ക് വ്യവസായം തിരിച്ചു കൊണ്ട് വരും. അമേരിക്കക്ക് ട്രാമ്പാണ് നല്ലതു.
നോബിൾ തോമസ്, മിഷിഗൺ.

 

ട്രംപ് ജയിക്കും
വിജയകരമായി വ്യവസായം ചെയ്യുന്നതിൽ അഗ്രഗണ്യൻ. സത്യം വെട്ടിത്തുറന്നു പറയുന്ന ശീലം.
ദീപു ചെറിയാൻ, ഫ്ലോറിഡ.

 

തയാറാക്കുന്നത്: വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.