You are Here : Home / USA News

ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം

Text Size  

Story Dated: Tuesday, November 08, 2016 11:36 hrs UTC

ന്യൂയോര്‍ക്ക് : നവംബര്‍ 4, 2016 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ ക്വീന്‍സ് വില്ലേജില്‍ ഹില്‍സൈഡ് അവന്യൂവിലുള്ള രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസിറ്റിക്സ് മലയാളി വാര്‍ഷിക ഉദ്യോഗസ്ഥ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉമ്മന്‍ എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് നായര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വര്‍ഗീസ് രാജന്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഇത്രയധികം സഹപ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളേയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. തുടര്‍ന്ന് സംഗമത്തില്‍ സംബന്ധിച്ച എല്ലാവരും സ്വയം പരിചയപ്പെടുത്തി. ഈ വര്‍ഷം ജോലിയില്‍ നിന്ന് വിരമിക്കുന്ന സി.വി. വര്‍ഗീസിനെ ദീര്‍ഘകാലം സഹപ്രവര്‍ത്തകനായിരുന്ന സി.ഓ. ജോണ്‍ പരിചയപ്പെടുത്തുകയും പ്രശംസാ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. സി.വി. വർഗീസ് നന്ദി പ്രകാശിപ്പിച്ചു. ട്രഷറര്‍ പി.വൈ. ജോയി കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചതോടൊപ്പം തന്നോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

 

അടുത്ത വര്‍ഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ എതിരില്ലാതെ തെരഞ്ഞെടുത്തു: പ്രസിഡന്റ് - വര്‍ഗീസ് രാജന്‍, ജനറല്‍ കണ്‍വീനര്‍ - ജയപ്രകാശ് നായര്‍, പബ്ലിക് റിലേഷന്‍സ് - രജി കുര്യന്‍. നോര്‍ത്തില്‍ നിന്ന് കോ-ഓര്‍ഡിനേറ്റര്‍മാരായി സൈമണ്‍ ഫിലിപ്പ്, ജെയിംസ് മാത്യു, അനില്‍ ചെറിയാന്‍ എന്നിവരേയും, സൗത്തില്‍ നിന്ന് ജോര്‍ജ് യോഹന്നാന്‍, വില്‍സണ്‍ ഉമ്മന്‍, ജോര്‍ജ് ഡേവിഡ് എന്നിവരെയും, റിട്ടയറീസില്‍ നിന്നും പി.എസ്. വര്‍ഗീസ്, സി.ഒ. ജോണ്‍, ജോര്‍ജ് വര്‍ക്കി, ജോസഫ് ദത്തോസ്, സാമുവല്‍ തോമസ് എന്നിവരേയും, ഉപദേശക സമിതിയിലേക്ക് ആമോസ് മത്തായി, മത്തായി മാത്യുസ്, ഉമ്മന്‍ എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു. അടുത്ത വര്‍ഷത്തെ കുടുംബ സംഗമം 2017 നവംബര്‍ 11 ശനിയാഴ്ച രാവിലെ 11.30 മുതല്‍ കൂടുന്നതാണെന്ന് തീരുമാനിച്ചു. സംഗമവേദി പിന്നീട് തീരുമാനിക്കുന്നതായിരിക്കും. തോമസ് ജോസഫ്, ഷിബു, ജോര്‍ജ് വര്‍ക്കി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മത്തായി മാത്യുസ് ആശംസാപ്രസംഗം നടത്തി. എം.സി.യായി പ്രവര്‍ത്തിച്ച ആമോസ് മത്തായി നര്‍മ്മത്തിന്റെ മേമ്പൊടിയോടെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പരിപാടികൾ സജീവമാക്കി.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.