You are Here : Home / USA News

പിറവം സംഗമം വര്‍ണ്ണാഭമായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, November 08, 2016 11:39 hrs UTC

ന്യൂയോര്‍ക്ക്: പിറവത്തെയും പരിസരപ്രദേശങ്ങളിലും താമസിയ്ക്കുന്ന അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ പിറവം നെറ്റീവ് അസോസിയേഷന്റെ സംഗമം ഒക്ടോബര്‍ 24ന് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ച് നടന്നു. പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങായിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി ഷാജി കിരിച്ചേരില്‍ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ സ്‌ക്കൂള്‍ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത് പിറവം നിവാസികളായ കുട്ടികള്‍ക്ക് പ്രത്യേക സമ്മാനദാനം നല്‍കുകയുണ്ടായി. കൂടാതെ പിറവം അസോസിയേഷന്റെ ആദ്യകാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ബിനോയ് തെന്നശ്ശേരില്‍, ബേബി കോളങ്ങായില്‍, ലിസ്സി ഉച്ചിപ്പിള്ളില്‍, പൗലോസ് കൂട്ടുയാലില്‍ എന്നിവരെ പ്രത്യേകം ആദരിച്ചതിനു പുറമെ, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടനെ പിറവം സംഗമം ആദരിച്ചു. പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങായിലിന്റെ നേതൃത്വത്തില്‍ പിറവത്തുള്ള നിര്‍ദ്ധനരായ ഒരു കുടുംബത്തിന് വീട് വച്ചു കൊടുക്കാനുള്ള പണം സ്വരൂപിച്ച് ജനുവരിയില്‍ പിറവത്തുവച്ച്, അതിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുവാന്‍ കഴിയുമെന്ന് ജെസി ജെയിംസ്ും, സെക്രട്ടറി ഷാജിയും പിറവം സംഗമത്തില്‍ പറയുകയുണ്ടായി. വീടു നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജിമ്മി കോളങ്ങായില്‍, ബാബു തുമ്പയില്‍ ഷാജി ഇവരെ സംഗമം പ്രത്യേകം നന്ദി പറഞ്ഞു. എ.ബി.സി.യില്‍ ജോലി ചെയ്യുന്ന പിറവം നിവാസിയായ ടോസിനെ സംഗമം പ്രത്യേകം അനുമോദിച്ചു. പിറവം സംഗമത്തില്‍ അതിഥിയായി എത്തിയ വെള്ളത്തുവല്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി തടത്തില്‍ സമ്മാനദാനം നിര്‍വഹിച്ചു. പിറവം മുനിസിപ്പില്‍ ചെയര്‍മാന്‍ ബാബു ജേക്കബ് ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി പ്രശസ്ത സാഹിത്യകാരനും പിറവം നിവാസിയുമായ മനോഹര്‍ തോമസിനെയും സെക്രട്ടറിയായി പൗലോസ് വലിയകട്ടയിലിനെയും തെരഞ്ഞെടുത്തു. കുട്ടികളുടെ കലാപരിപാടികള്‍, തഹസില്‍ മുഹമ്മദ്, എയ്ഞ്ചല്‍ ജിന്‍സ് എന്നിവരുടെ ഗാനാലാപനം പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.