You are Here : Home / USA News

വേള്‍ഡ് അയ്യപ്പ സേവാ ട്രെസ്ടിന്റെ ആഭിമുഖ്യത്തില്‍ ശ്രുതിലയനടത്തുന്ന ഭക്തി ഗാനമേള

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, November 08, 2016 11:40 hrs UTC

. വേള്‍ഡ് അയ്യപ്പ സേവാ ട്രെസ്ടിന്റെ ആഭിമുഖ്യത്തില്‍ 2016 നവംബര്‍ 13 ഞായറഴ്ച വൈകുന്നേരം അഞ്ചു മണിക് (252 Soundview Ave, White Plains, NY) വെച്ച് ചിക്കാഗോ ആസ്ഥാനമായുള്ള ശ്രുതിലയനടത്തുന്ന ഭക്തി ഗാനമേള . ആർഷഭാരത സംസ്കാരത്തെയും സനാതന ധർമ്മത്തെയും പമ്പാ സരസ്സിലും ഭക്ത മനസ്സുകളിൽ നീന്തി തുടിക്കുന്ന ശബരി സന്നിധാനത്തെയും പൂങ്കാവനത്തെയും കോർത്തിണക്കുന്ന 2 മണിക്കൂർ ഭക്തി ഗാന സന്ധ്യ നയിക്കുന്നത് ചിക്കാഗോ ആസ്ഥാനമായുള്ള പ്രശസ്തരായ ശ്രുതിലയ ഓർക്കസ്ട്ര ആണ്. ശ്രുതിലയ എന്നനാമത്തിൽ അറിയപെടുന്ന ജയരാജ് നാരായണൻ കഴിഞ്ഞ 2 വർഷങ്ങള്കുള്ളിൽ അമേരിക യുടെ വിവിധ സംസ്ഥാനങ്ങളിൽ ആയി അമ്പതിൽ പരം വേദികളിൽ പാടി കഴിഞ്ഞു. അമേരികയിലെ മലയാളീ തമിഴ് തെലുഗു കന്നഡ ഹിന്ദി സമുദായങ്ങളിൽ അതി പ്രശസ്തം ആയ ഈ ഗായകൻ, അമേരിക്കയിലെ പ്രമുഖ കല സാംസ്കാരിക സങ്ങടനകൾ ഒട്ടു മിക്ക വേദികളിലും ഈ കലാകാരനെ കണ്ടു കഴിഞ്ഞു. പഞ്ചദ്രീസ്വരി മംഗളം, ഹരിവരാസനം, മംഗളം, എന്നി ചരിതങ്ങൾ ഈ ഗായകന്റെ നാദത്തിൽ അമേരിക്കയിൽ ഉടനീളം ഒട്ടനവധി പ്രശംസകൾ പിടിച്ചു പറ്റിയിട്ടുണ്ട് വേദങ്ങളെയും ഉപനിഷത്തുകളെയും ആസ്പദമാകി സംഗീത സംവിധാനവു നിര്വഹിച്ചിട്ടുണ്ട് ഈ അനുഗൃഹീത കലാകാരൻ. 80 അവസാനങ്ങളിൽ സ്കൂൾ കോളേജ് തല യുവ ജനോട്സവങ്ങളിൽ നിര സാന്നിധ്യം ആയിരുന്ന ഈ കലാകാരൻ, ദേവരാജൻ മാഷുടെ കൂടെയും മാധുരി യുടെ കൂടെയും മഹാത്മാ ഗാന്ധി യൂണിവേസിർറ്റി ടീം ഇൽ പ്രവര്തിചിടുടുണ്ട്. കൂടാതെ യുണിവേര്സിടി തലത്തിൽ ഓൾ ഇന്ത്യ യൂത്ത് ഫെസ്റിവൽ ആയ DEEPWOODS ഇലും ഒന്നാം സ്ഥാന വിജയി ആയിരുന്നു ഈ കലാകാരൻ 100 % മാന്വൽ ഓർക്കസ്ട്രേഷൻ കൂടെ അരങ്ങേറുന്ന ഈ സന്ധ്യയിൽ കാനഡയിൽ നിന്നുള്ള പ്രശസ്തരായ 6 കലാകാരന്മാരാണ് വാദ്യ മേളങ്ങൾക്കു അകമ്പടി നൽകുന്നത് . വാദ്യ മേള ഓർക്കസ്ട്ര നയിക്കുന്നത് പ്രശസ്ത മലയാളം കവിയും മലയാള സിനിമയ്ക്കു സുപരിചിതനും, ആറാം തമ്പുരാൻ, ദേവാസുരം കാലാപാനി തുടങ്ങി 2000 ത്തിൽ പരം മലയാള സിനിമ ഗാനങ്ങൾക്കു വരികൾ പകർന്ന ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ സ്വന്തം അനുജൻ ശ്രീ സുനിൽ ബാബു മുതലകുളങ്ങര ആണ് . വേൾഡ് അയ്യപ്പ സേവാ ടെംപിൾ ധന ശേഖരണാർത്ഥം അരങ്ങേറുന്ന തത്ത്വമസി എന്ന ഈ ഭക്തി ഗാന സന്ധ്യയിൽ, മലയാളത്തിന് പുറമേ തമിഴ് തെലുഗു കന്നഡ സംസ്കൃതം എന്നീ ഭാഷകളിലും ഉള്ള സംഗീത അർച്ചന ആയിരിക്കും. ചിക്കാഗോ ആസ്ഥാനമായുള്ള ശ്രുതിലയ ഓർക്കസ്ട്ര ഇക്കഴിഞ്ഞ 3 വർഷത്തിനുള്ളിൽ അമേരിക്കയിലും കാനഡയിലും ഇന്ത്യയിലും ആയി 80 ഓളം വേദികൾ അവതരിപ്പിച്ചു കഴിഞ്ഞു. ഓർക്കസ്ട്ര നയിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.