You are Here : Home / USA News

ഡൊണാൾഡ് ട്രംപിന്റെ മുന്നേറ്റം കാണാതെ പോയ മാധ്യമങ്ങൾ

Text Size  

Story Dated: Wednesday, November 09, 2016 12:50 hrs UTC

ലോക രാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു അദ്ഭൂത ത്തിനു സാക്ഷ്യം വഹിച്ച അമേരിക്കൻ തിരഞ്ഞെടുപ്പ് .ഡൊണാൾഡ് ട്രംപിന്റെ മുന്നേറ്റം കാണാതെ പോയ മാധ്യമങ്ങൾ .ഭൂരിപക്ഷത്തിന്റെ ആശങ്കകൾ അത് മത മായാലും സാമ്പത്തികം ആയാലും വംശം ആയാലും അത് വൈകാരികമാകാൻ അധികം സമയം വേണ്ട എന്ന് ജനാധിപത്യം ഒരിക്കൽ കൂടി തെളിയിച്ചുവോ ...!!!.പ്രതീക്ഷകളുടെ ചിറകിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നത് മനുഷ്യ സഹജം .അത് അമേരിക്കൻ ജനതക്കും ബാധകമാണ് .ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരത്തു എത്തുമ്പോൾ ഭരണ പരിചയ കുറവ് അനുഗ്രഹം ആകുമോഇല്ലയോ ... അതിനു വരും കാലം ഉത്തരം നൽകട്ടെ ...രാഷ്ട്രീയത്തിൽ വിശ്വാസ്യതക്ക് പ്രാധാന്യം ഉണ്ട് എന്ന് അടിവര ഇടുന്ന ഫലം .കാര്യങ്ങൾ പച്ചയായി പറയുന്നവനെ പൊതിഞ്ഞു പറയുന്നവരേക്കാൾ ജനം ഇഷ്ടപ്പെടുന്നു .യൂറോപ്പും അറബ് രാജ്യങ്ങളും ആശങ്കപ്പെട്ടാലും അന്താരാഷ്‌ട്ര തീവ്ര വാദത്തോട് അദ്ദേഹം സ്വീകരിച്ച നിലപാടുകൾ പ്രവൃത്തിയിലേക്കു വന്നാൽ ലോകത്തിലെ നിർണായക ജനാധിപത്യ ശക്തിയായ ഇന്ത്യക്കു ഗുണം ചെയ്യും എന്ന് കരുതാം .നില പാടുകൾ പലതവണ മാറ്റുന്നു എന്ന ദുഷ് പേരിൽ നിന്ന് ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ എന്ന അവസ്ഥയിലേക്ക് ട്രമ്പ് മാറുമോ ...? സംശയങ്ങൾ അനവധി ..പക്ഷേ യാഥാർഥ്യം ഇതാണ് ..ഡൊണാൾഡ് ട്രമ്പ് അടുത്ത നാല് വർഷം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ അമരത്ത്‌ ...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.