You are Here : Home / USA News

‘ദിലീപ് ഷോ 2017’ ന്യൂജഴ്സി, കിക്ക് ഓഫ് നടന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, November 10, 2016 12:00 hrs UTC

ന്യൂജഴ്സി ;സിനിമാ രംഗത്തെ അതുല്യ പ്രതിഭയും മലയാളികളുടെ പ്രിയങ്കരനും അമേരിക്കൻ ഐക്യനാടുകളിൽ സുപരിചിതനുമായ സുപ്രസിദ്ധ താരം ദിലീപിന്റെ നേതൃത്വത്തിൽ ഇരുപതിൽപരം കലാകാരന്മാർ ഒന്നിച്ചണിനിരന്നുകൊണ്ട് ഒരുക്കുന്ന ‘ദിലീപ് ഷോ 2017’ അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്റ്റേജുകളിൽ അരങ്ങേറുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളായുളള ധനശേഖരണാർത്ഥം, 2017 മെയ് 29 (ശനി), ന്യൂജഴ്സിയിലെ ഫെലീഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ദിലീപ് ഷോ 2017’ ന്റെ കിക്ക് ഓഫ് മലങ്കര ഭദ്രാസന ആസ്ഥാനത്ത് ഇടവക മെത്രാപ്പൊലീത്താ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്താ തിരുമനസു ഫൊക്കാന എക്സിക്യൂട്ടീവ് കൗൺസിൽ മെംബറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൂടിയായ ജോയി ഇട്ടന് പ്രഥമ ടിക്കറ്റ് നൽകി കൊണ്ട് നിർവഹിച്ച ചടങ്ങിൽ ഹാസ്യ സാമ്രാട്ടും മലയാള ടിവി ചാനലുകളിലെ നിറസാന്നിധ്യവുമായ രമേശ് പിഷാരടി മുഖ്യാതിഥിയായിരുന്നു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ഗീവർഗീസ് ജേക്കബ്, റവ. ഫാ. വർഗീസ് പോൾ, റവ. ഫാ. ആകാശ് പോൾ, റവ. ഫാ. ജെറി ജേക്കബ്, ചാണ്ടി തോമസ്(ഭദ്രാസന ട്രഷറർ), സിമി ജോസഫ്(ഭദ്രാസന ജോയിന്റ് ട്രഷറർ) ജോജി കാവനാൽ (ജനറൽ കൺവീനർ, ദിലീപ് ഷോ), സുനിൽ മഞ്ഞിനിക്കര(മലങ്കര ടിവി) എന്നിവർക്ക് പുറമേ ഭദ്രാസന കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

 

ഭദ്രാസനത്തിന്റെ പുരോഗമന പദ്ധതികൾക്കും മറ്റു ജന ക്ഷേമ പ്രവർത്തന പരിപാടികൾക്കുമായുളള ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ഈ സ്റ്റേജ് ഷോയുടെ വിജയത്തിനായി ഏവരുടേയും ആത്മാർത്ഥമായ സഹകരണമുണ്ടാകണമെന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്താ ഓർമ്മിപ്പിച്ചു. പ്രമുഖ സിനിമാ താരങ്ങളായ ദിലീപ്, കാവ്യ മാധവൻ, നമിദ പ്രമോദ്, നാദിർഷാ തുടങ്ങിയവരോടൊപ്പം, ഹാസ്യ സാമ്രാട്ടായ, രമേശ് പിഷാരടി, ധർമ്മജൻ എന്നിങ്ങനെയുളളവരും ഒരുമിച്ച് അണിനിരക്കുന്ന ‘ദിലീപ് ഷോ 2017’ അടുത്ത വർഷത്തെ ഏറ്റവും മികച്ച സ്റ്റേജ് പ്രോഗ്രാമായിരിക്കുമെന്നും കിക്ക് ഓഫിസിനോടനുബന്ധിച്ച് തന്നെ പൊതുജനങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല പ്രതികരണം ഏറെ സന്തോഷ ജനകമാണെന്നും ജനറൽ കൺവീനർ ജോജി കാവനാലും ജോയിന്റ് കൺവീനർ സിമി ജോസഫും അറിയിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.