You are Here : Home / USA News

ട്രംപ് ജയിച്ചപ്പോൾ താരമായത് ബെന്നി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, November 10, 2016 12:02 hrs UTC

ന്യൂയോർക്ക്∙ അമേരിക്കൻ തിരഞ്ഞെടുപ്പ് കഴിഞ്ഞു. അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തിയിരിക്കുന്നു. ഹിലറി ക്ലിന്റൺ പ്രസിഡന്റാകുമെന്നു പലരും കരുതിയിരുന്നപ്പോഴാണ് എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ട്രംപ് പുതിയ പ്രസിഡന്റാവുന്നത്. എന്നാൽ അമേരിക്കയുടെ പുതിയ സാരഥിയായി ട്രംപ് എത്തുമെന്നു 10 മാസങ്ങൾക്ക് മുൻപ് പ്രവചിച്ച ഒരാളുണ്ടായിരുന്നു. മലയാളിയായ ബെന്നി കൊട്ടാരത്തിൽ ! അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ബിസിനസ്സുകാരൻ ഡോണാൾഡ് ജോൺ ട്രംപ് വരുമെന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ ബെന്നി പറഞ്ഞിരുന്നു. അന്ന് അതിന് യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നിട്ടു കൂടി ബെന്നി അന്നു പറഞ്ഞത് ഇന്നു സത്യമായിരിക്കുന്നു. 83 ശതമാനം സാധ്യത ഹിലറി ക്ലിന്റന് ഉണ്ടായിരുന്നപ്പോഴാണ് ബെന്നി ട്രംപിനെ പിന്തുണച്ചത്. അന്ന് ട്രംപിനുണ്ടായിരുന്ന വിജയ സാധ്യത വെറും 17 ശതമാനം മാത്രമായിരുന്നു. ബെന്നിയുടെ ഈ പ്രവചനത്തിന് പത്തരമാറ്റ് തിളക്കം.

 

 

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച കേരള ഇലക്ഷൻ പ്രവചന മത്സരത്തിൽ വിജയിച്ചയാളാണ് ബെന്നി. മുൻപ് നടത്തിയ പ്രവചനങ്ങൾക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് പ്രവചനവും സത്യമായതോടെ മലയാളികൾക്കിടയിലെ ഏറെ പോപ്പുലറായി ഇദ്ദേഹം മാറിക്കഴിഞ്ഞു. എൽഡിഎഫിന്റെയും(91) യുഡിഎഫിന്റെയും(47) ഭൂരിപക്ഷം കൃത്യമായി പറയുകയും ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുളളൂവെന്നും പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും പി. സി. ജോർജ് ജയിക്കുമെന്നും ആഴ്ചകൾക്ക് മുന്നേ പറഞ്ഞാണ് ഫിലഡൽഫിയയിൽ നിന്നുളള ബെന്നി അമേരിക്കൻ മലയാളികളെ കേരളത്തിലെ രാഷ്ട്രീയ മത്സരത്തിനിടയിൽ അമ്പരപ്പിച്ചത്. മത്സരത്തിൽ ഒട്ടേറെ പേർ പങ്കെടുത്തെ ങ്കിലും ബെന്നി പറഞ്ഞത് പ്രവചനമായിരുന്നു. ആ പ്രവചനം സത്യമാവുകയും ചെയ്തു.

 

 

 

ഫൊക്കാനയുടെയും ഫോമയുടെയും ഇലക്ഷൻ റിസൽട്ടുകളും ബെന്നി കൃത്യമായി പ്രവചിച്ചിരുന്നു. മനസ്സിൽ തോന്നുന്ന കാര്യങ്ങളാണ് ബെന്നി പറയുന്നത്. ഇത് ചെറുപ്പം മുതൽ പറഞ്ഞു. അതൊക്കെയും സത്യമായി മാറുകയും ചെയ്തു. ബെന്നിയെ അറിയാവുന്നവർക്ക് ഇതിൽ വാസ്തവമുണ്ടെന്ന് അറിയാം, അടുത്തറിയാവുന്നവർക്കറിയാം പ്രവചനങ്ങളുടെ കൃത്യതയും നിഷ്ഠയുമെല്ലാം. കോട്ടയത്ത് കളത്തിപ്പടിയിൽ ആനത്താനം കൊട്ടാരത്തിൽ സ്വദേശിയായ ബെന്നി തികഞ്ഞ ഈശ്വരവിശ്വാസിയാണ്. താൻ വിശ്വസിക്കുന്ന ദൈവം, തന്നെ കൊണ്ട് പലതും മൂൻകൂട്ടി പറയിപ്പിക്കുന്നതാണെന്നു ബെന്നി കരുതുന്നു. അമേരിക്കയിൽ എന്തോ വലിയ പ്രകൃതിക്ഷോഭം സംഭവിക്കാൻ പോവുകയാണെന്നു തോന്നിയ ഘട്ടത്തിൽ അത് വിളിച്ചു പറഞ്ഞു. അതിനുശേഷം ഒരു മാസത്തിനുളളിലാണ് കൊടുങ്കാറ്റ് വൻ കരയിൽ വൻനാശം വിതച്ചത്. ഇവന്റ് മാനേജ്മെന്റ് കമ്പനി സ്വന്തമായി നടത്തുകയാണ് ബെന്നി. ഇപ്പോൾ 28 വയസ്സായി. 18–ാം വയസ്സിൽ യുഎസിൽ എത്തിയതാണ്. നഴ്സ് പ്രാക്ട്രീഷനർ ഷീലയാണ് ബെന്നിയുടെ ഭാര്യ. മകൻ : ജോഷ്വ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.