You are Here : Home / USA News

പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഉദ്ഘാടനം നവംബർ 20ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, November 10, 2016 12:04 hrs UTC

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ആസ്ഥാനമായി പുതുതായി രൂപം കൊണ്ട പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 20 ന് ഞായറാഴ്ച. വൈകിട്ട് 5 ന് സ്റ്റാഫോർഡിലുളള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ (13339, MURPHY ROAD, STAFFORD, TX-77477) ഉദ്ഘാടന കർമ്മം ക്രമീകരിച്ചിരിയ്ക്കുന്നു. ആറന്മുള എംഎൽഎ വീണാ ജോർജ് എംഎൽഎ സമ്മേളനത്തിൽ മുഖ്യാതിഥിയായി അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിക്കും. പത്രപ്രവർത്തനത്തിലെത്തി അവിടെ നിന്നും ജനപ്രതിനിധിയുടെ റോൾ ഏറ്റെടുത്ത അപൂർവ നേട്ടത്തിനുടമയുമായ വീണാ ജോർജിന് ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുളള പത്തനംതിട്ട ജില്ലയിലെ പ്രവാസി സമൂഹം സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

 

പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസി മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തികൊണ്ട് ജനോപകാരപ്രദമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിക്കുന്നതിനാണു ജില്ലാ അസോസിയേഷൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അഡ് ഹോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരെയും അസോസിയേഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്: ശശിധരൻ നായർ (പ്രസിഡന്റ്) : 832 860 0371 ജെയിംസ് കൂടൽ(ജന. സെക്രട്ടറി): 914 987 1101 ജീമോൻ റാന്നി(ജോ. സെക്രട്ടറി) : 407 718 4805 ഷാജി കല്ലൂർ(ട്രഷറർ) :832 603 9415

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.