You are Here : Home / USA News

പിന്നണി ഗായകൻ ശ്രീനിവാസും സംഘവും സാൻഫ്രാൻസിസ്കോയിൽ

Text Size  

Story Dated: Thursday, November 10, 2016 12:09 hrs UTC

James Varghese

 

കലിഫോർണിയ ∙ പ്രശസ്ത തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീനിവാസ് തന്റെ സംഘത്തോടൊപ്പം സാൻഫ്രാൻസിസ്കോയിൽ ഗാനമേള നടത്തുന്നു. നവംബർ‍ 13ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ‘ഷബോത്ത് കോളേജ്’ ഓഡിറ്റോറിയത്തിൽ വച്ചായിരിയ്ക്കും ഗാനമേള സംഘടിപ്പിയ്ക്കുക. യുവഗായകരായ ഷരണ്യ ശ്രീനിവാസ്, രാജാ ഗണപതി, ആനന്ദ്, സിയാദ്, ഫരീദാ, ലക്ഷ്മി തുടങ്ങിയവരും ശ്രീനിവാസിന്റെ ഗാനമേള സംഘത്തിൽപ്പെടും. വിവിധ ഭാഷകളിലായി ശ്രീനിവാസ് ഇതിനകം 2000 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2006ൽ ‘ബെസ്റ്റ് മെയിൽ സിംഗർ’ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ശ്രീനിവാസിന് ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും നിരവധി സംസ്ഥാന അവാർഡുകൾ, സിനിമ എക്സ്പ്രസ്സ് അവാർഡ്, ഫിലിം ഫാൻസ് അവാർഡ്, ഇന്റർനാഷനൽ തമിഴ് ഫിലിം അവാർഡ്(മലേഷ്യ) എന്നിവയും ശ്രീനിവാസിന്റെ നേട്ടങ്ങളിൽപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.