You are Here : Home / USA News

വാഷിംഗ്ടണ്‍ ലോബിയിസ്റ്റിന് വിരാമം

Text Size  

Story Dated: Thursday, November 10, 2016 12:28 hrs UTC

ന്യൂയോര്‍ക്ക് 8 വര്‍ഷത്തെ ഒബാമ ഭരണത്തില്‍ അതൃപ്തരായ അമേരിക്കന്‍ ജനത 2016 നവംബര്‍ 8 ന് വിധിയെഴുതി, അടുത്ത 4 വര്‍ഷത്തെ അമേരിക്കയുടെ മുഖ്യഭരണാധികാരിയായി ശ്രീ. ഡൊണാള്‍ഡ് .ജെ. ട്രമ്പിനെയും വൈസ്പ്രസിഡന്റായി ശ്രീ. മൈക്ക് പെന്‍സിനെയും തിരഞ്ഞെടുത്തു.

പരമ്പരാഗത എക്‌സിറ്റ് പോള്‍സിനെ കാറ്റില്‍ പറത്തിക്കൊണ്ട്, അച്ചടി ദൃശ്യമാദ്ധ്യമങ്ങളുടെ സഹായമില്ലാതെ, പാര്‍ട്ടി നേതാക്കളുടെ പിന്തുണയില്ലാതെ, അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് കാംമ്പയിന്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് കൈവരിച്ച ഈ അപൂര്‍വ്വ വിജയം നേടിയ ഡൊണാള്‍ഡ് ട്രമ്പ് അഭിനന്ദനം അര്‍ഹിക്കുന്നു.
രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത, പൊതുപ്രവര്‍ത്തനചാതുര്യം ലേശം പോലും ഇല്ലാത്ത, ബിസിനസ്സ് ലോകത്തെ ചാണക്യതുല്യനും, അമേരിക്കന്‍ ഭരണഘടനയില്‍ അനുവദിക്കുന്ന നിയമവിധേയമായുള്ള അവകാശങ്ങള്‍ ഉപയോഗിച്ച്, ബിസിസ്സ് രംഗങ്ങളില്‍ സംഭവിക്കുന്ന പരാജയങ്ങളില്‍ പതറാതെ വിജയം മാത്രം ലക്ഷ്യമാക്കി ആകാശഗോപുരങ്ങള്‍ പണിതുയര്‍ത്തിയ ബില്ലിണയറാണ് ഡൊണാള്‍ഡ് ജെ. ട്രമ്പ്, താന്‍ തൊടുന്നതെല്ലാം പൊന്നാകുമെന്ന് ട്രമ്പ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ഈ തിരഞ്ഞെടുപ്പിലൂടെ.
ഡൊണാല്‍ഡ്.ജെ. ട്രമ്പിന്റെ വിജയത്തിനു പിന്നിലെ ഘടകങ്ങള്‍ ഇവയാണ്.

വാഷിംഗ്ടണ് രാഷ്ട്രീയലോകത്ത് നടക്കുന്ന അന്യായങ്ങളും അരാജകത്വവും പരസ്യമായി വിളിച്ചുപറയുകയും, സാധാരണ അമേരിക്കന്‍ പൗരന്റെ ജീവിതം മെച്ചപ്പെടുത്തുമെന്നും,അമേരിക്കയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വ്യവസായങ്ങള്‍ തിരികെ കൊണ്ടുവരുമെന്നും, കൂടുതല്‍ ജോലി സാദ്ധ്യതകള്‍ക്ക് രൂപം നല്‍കുമെന്നും, വാഷിംഗ്ടണ്‍ ലോബിയിസ്റ്റിന് വിരാമം ഇടുമെന്നും, ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ നേതൃത്വം ശോഭനമാക്കുമെന്ന വാഗ്ദാനം. നാഷണല്‍ സെക്യൂരിറ്റിയുടെ അവശ്യകത അമേരിക്കന്‍ ജനതയില്‍ ബോധവത്ക്കരിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിതുയര്‍ത്തി നിയമവിരുദ്ധ നുഴഞ്ഞുകയറ്റം നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ ജനതയ്ക്ക് ഉറപ്പു നല്‍കി. ഒബാമ ഭരണകൂടം നാറ്റോ യില്‍ നിക്ഷേപിക്കുന്ന തുക നിര്‍ത്തലാക്കാനും, തുല്യ ഷെയര്‍തുക നാറ്റോയിലെ അംഗരാഷ്ട്രങ്ങള്‍ കൊടുക്കുവാന്‍ ബാദ്ധ്യസ്ഥരാണെന്ന വസ്തുത ആവര്‍ത്തിച്ചു. അമേരിക്കന്‍ മിലിട്ടറി അഴിച്ചു പണിയുകയും ആധുനീവത്ക്കരിക്കുമെന്ന വാഗ്ദാനം.

 

 

ലോകരാഷ്ട്രങ്ങലുമായുള്ള നാപ്റ്റ ട്രേഡ് ഡീല്‍സ് വ്യവസ്ഥ പുനഃപരിശോധിക്കുമെന്നും, മൂന്നാംകിട രാജ്യത്തിനു തുല്യമായ അമേരിക്കയിലെ എയര്‍പോര്‍ട്ടുകളും കാലഹരണപ്പെട്ട പാലങ്ങളും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും പുനര്‍നിര്‍മ്മാണം നടത്തുമെന്നുമുള്ള വാഗ്ദാനം.

ഒബാമ കെയര്‍ മൂലം അമേരിക്കന്‍ ജനതയും ബിസിനസ്സ് മേഖലയും, ആശുപത്രികളും, ആരുരവിദഗ്ദ്ധരും, വൈദ്യവിഭാഗവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമായുള്ള കെയര്‍ സംവിധാനം ഉണ്ടാക്കുമെന്നുള്ള ഉറപ്പും, തുടങ്ങി ഡൊണാള്‍ഡ് ജെ.ട്രമ്പും, മൈക്ക് പെന്‍സും വിഭാവനം ചെയ്യുന്ന ഭരണസന്ദേശം അമേരിക്കന്‍ ജനത രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ അംഗീകാരമാണ് ട്രമ്പ്-പെന്‍സ് വിജയം. അടുത്ത 4 വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ്.ജെ.ട്രമ്പും, വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സും അമേരിക്കന്‍ ജനതയെ നയിക്കും. ഒപ്പം അമേരിക്കന്‍ താല്‍പര്യത്തിനും, അമേരിക്കന്‍ ജനതയുടെ സുസ്ഥിതിക്കും മുന്‍തൂക്കം നല്‍കുന്ന ലോകരാഷ്ട്രനേതാക്കള്‍ ഉറ്റുനോക്കുന്ന ഏക സൂപ്പര്‍ പവര്‍ രാജ്യത്തിന്റെ അമരക്കാരനായി തേരു തെളിക്കുവാന്‍ പോകുന്ന അമേരിക്കയുടെ നിയുക്തപ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ്.ജെ. ട്രമ്പിന് സത്യത്തിന്റെയും, നീതിയുടെയും പടവുകള്‍ കയറുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഭാവുകങ്ങള്‍ നേരുന്നു......

 

JOJO THOMAS

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.