You are Here : Home / USA News

വേൾഡ് മലയാളി വനിതാ ഫോറം ഉത്ഘാടനവും കേരളപ്പിറവി ആഘോഷവും

Text Size  

Story Dated: Friday, November 11, 2016 12:26 hrs UTC

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം ഉത്ഘാടനവും , കേരള പിറവി ദിനാഘോഷവും ന്യൂജേഴ്‌സിയിലെ എഡിസൺ ഹോട്ടലിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിജയകരമായി അരങ്ങേറി വനിതാ ഫോറം ഉത്ഘാടനത്തോടൊപ്പം കേരള പിറവി ദിനാഘോഷം നിരവധി സാമൂഹിക , സാംസ്‌കാരിക , രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഉജ്വലമായി കൊണ്ടാടി. വനിതാ പ്രതിനിധികൾ നേതൃത്വ നിരയിലേക്ക് കടന്നുവരുന്നതിന്റെ നേർകാഴ്ചയായി WMC ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം രൂപീകരണവും ഉത്ഘാടനപരിപാടികളും. നിരവധി കർമ്മ പദ്ധതികൾ തയ്യാറെടുത്തു വരുന്നതായി വനിതാ ഫോറം ഭാരവാഹികൾ അറിയിച്ചു. ലോക മലയാളി കൌൺസിൽ ഗ്ലോബൽ വനിതാ ഫോറം ചെയർപേഴ്സൺ ശാന്ത പോൾ , ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ് വിദ്യാ കിഷോർ, മറ്റ് ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം ഭാരവാഹികൾ ,കുഞ്ഞുമോൾ ദിലീപ് എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി വനിതാ ഫോറം ഉത്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു .

 

 

ശാന്ത പോൾ , തങ്കമണി അരവിന്ദൻ, ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ തോമസ് മൊട്ടക്കൽ , വിദ്യാ കിഷോർ എന്നിവർ എല്ലാ അതിഥികളെയും ഔപചാരികമായി സ്വാഗതം ചെയ്തു വനിതാ ഫോറത്തിന്റെ ആവശ്യകതയെ പറ്റി പ്രതിപാദിച്ചു സംസാരിച്ചു . വൈവിധ്യമായ മേഖലകളിൽ വ്യക്തിമുദ്ര പ്രകടിപ്പിച്ച പ്രതിഭകൾ പങ്കെടുത്ത ടോക്ക് ഷോ ചടങ്ങിൽ പ്രേത്യേക ശ്രദ്ധ പിടിച്ചു പറ്റി. ഡോ. നിഷ പിള്ള മോഡറേറ്റ് ചെയ്ത ടോക്ക് ഷോയിൽ ഡോ. മീന മൂർത്തി, അരുണ റാവു (ഡയറക്ടർ , NAMI), ലീല മാരേട്ട് (ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ), വിനീത നായർ (ഐഎപിസി , വൈസ് ചെയർപേഴ്സൺ , രേഖ ഫിലിപ്പ് (ഫോമാ വനിതാ ഫോറം ചെയർപേഴ്സൺ), ഡോ. ജോളി തോമസ്,ഡോ. എലിസബത്ത് മാമൻ പ്രസാദ് (WMC ന്യൂജേഴ്‌സി പ്രൊവിൻസ് വൈസ് ചെയർമാൻ), സൂസൻ ജോൺ (കമ്മ്യൂണിറ്റി ലീഡർ) , ജില്ലി വർഗീസ് (പ്രൊഡ്യൂസർ ആൻഡ് എഡിറ്റർ പ്രവാസി ചാനൽ) എന്നിവർ സജീവമായി പങ്കെടുത്തു കേരള പിറവി ദിനാഘോഷം അനുബന്ധിച്ചു ഡോ. നിഷ പിള്ള നടത്തിയ പ്രഭാഷണത്തിൽ കേരളത്തിന്റെ പ്രകൃതിരമണീയത്തെയും , നിറപ്പകിട്ടാർന്ന കേരളത്തനിമയുള്ള ആഷോഷങ്ങളുടെ ഓർമ ചെപ്പുകളെ പറ്റിയും സംസാരിച്ചത് ഹൃദ്യമായി പ്രമുഖ ഗായകൻ റോഷിൻ മാമൻ പ്രാർഥനാഗാനം ആലപിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചപ്പോൾ, സൗപർണിക ഡാൻസ് അക്കാദമിയുടെ മാലിനി നായരും സംഘവും അവതരിപ്പിച്ച തകർപ്പൻ ഡാൻസ് കേരള പിറവി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. പരിപാടികളുടെ ഭാഗമായി അഡ്വൈസറി ബോർഡ് മെമ്പർ ഡോ ജോർജ് ജേക്കബ് WMC ന്യൂജേഴ്‌സി പ്രൊവിൻസ് വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു. വെബ്സൈറ്റ് പ്രവർത്തനസജ്ജമാക്കുന്നത്തിനു നേതൃത്വം കൊടുത്ത സുധീർ നമ്പ്യാരിനെ പ്രേത്യേകം അനുമോദിച്ചു സംസാരിച്ചു അതിഥികൾക്ക് പരസ്പരം പരിചയപ്പെടാൻ സംഘാടകർ പ്രൊഫഷണൽ networking സമയവും ഒരുക്കിയിരുന്നു ന്യൂജേഴ്‌സിയിലെ റോയൽ ഇന്ത്യ കാറ്ററേഴ്സ് രുചികരമായ പ്രഭാത ഭക്ഷണവും, ലഞ്ചും ഒരുക്കി. റോഷിൻ മാമ്മൻ ആയിരുന്നു സൗണ്ട് സിസ്റ്റം ക്രമീകരിച്ചത്. റാഫിൾ ടിക്കറ്റ് സ്പോൺസർ ചെയ്തത് ഡോ ഗോപിനാഥൻ നായർ, ജിനു അലക്സ് എന്നിവർ. പ്രവാസി ചാനലിന് വേണ്ടി ജില്ലി വർഗീസ്, പ്രൊഡ്യൂസർ മഹേഷ് കുമാർ, അനിൽ പുത്തൻചിറ , ഏഷ്യാനെറ്റ്‌ ന്യൂസ്‌ നു വേണ്ടി ന്യൂസ്‌ ഡയറക്ടർ കൃഷ്ണ കിഷോർ ,ചീഫ് എഡിറ്റർ അനിൽ അടൂർ ,ഷിജോ പൗലോസ് , അശ്വമേധം പത്രത്തിന് വേണ്ടി മധു കൊട്ടാരക്കര എന്നിവരൊപ്പം മറ്റ് പ്രമുഖ മാധ്യമ പ്രതിനിധികളും പരിപാടികളിൽ നിറസാന്നിധ്യമായി. ടൈംലൈൻ സോബിൻ ഫോട്ടോഗ്രാഫി ചുമതലകൾ നിറവേറ്റി. WMC ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ചെയർമാൻ തോമസ് മൊട്ടക്കൽ, വൈസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , ഡോ. എലിസബത്ത് മാമൻ പ്രസാദ്, വനിതാ ഫോറം പ്രസിഡന്റ് വിദ്യാ കിഷോർ , വനിതാ ഫോറം സെക്രട്ടറി ഷൈനി രാജു , രുഗ്മിണി പദ്മകുമാർ, ജിനു അലക്സ് , ആനി ലിബു, വൈസ് പ്രസിഡന്റ് സോഫി വിൽസൺ , സുധീർ നമ്പ്യാർ, അഡ്വൈസറി ബോർഡ് മെമ്പേഴ്‌സ് ഡോ ജോർജ് ജേക്കബ് , ജോൺ സക്കറിയ , സോമൻ ജോൺ തോമസ്, രാജൻ ചീരൻ ,ഷീല ശ്രീകുമാർ , ട്രഷറർ ശോഭ ജേക്കബ് ,സെക്രട്ടറി പിന്റോ ചാക്കോ ,ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി , യൂത്തു ഫോറം പ്രസിഡന്റ് ജോജി തോമസ്, എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി സെക്രട്ടറി പിന്റോ ചാക്കോ വോട്ട് ഓഫ് താങ്ക്സ് രേഖപ്പെടുത്തി ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും നന്ദി അറിയിച്ചു സംസാരിച്ചു വനിതാ ഫോറം നിലവിൽ വന്നത് വളരെ സ്വാഗതാർഹമാണെന്നും ഒട്ടേറെ പ്രതീക്ഷ നൽകുന്നു എന്നും അനേകം പേർ അഭിപ്രായപ്പെട്ടു വാർത്ത ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.