You are Here : Home / USA News

മരിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 11, 2016 12:44 hrs UTC

ഓഷന്‍സൈഡ്(കലിഫോര്‍ണിയ): മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വന്‍ വിജയം. കലിഫോര്‍ണിയ ഓഷന്‍ സൈഡ് വോട്ടര്‍മാരാണ് സെപ്റ്റംബര്‍ 23ന് മരിച്ച ഗാരി ഏണസ്റ്റിനെ സിറ്റി ട്രഷററായി വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തത്. പ്രമേഹ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു ഗാരിയുടെ മരണം. മരണത്തിനു മുന്‍പു തന്നെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ ഗാരിയുടെ പേരും അച്ചടിച്ചു കഴിഞ്ഞിരുന്നു. മരിച്ച വിവരം അറിയാതെയാണ് വോട്ടര്‍മാരില്‍ 53 ശതമാനം പേര്‍ ഗാരിക്ക് വോട്ട് ചെയ്തത്. ഗാരിയുടെ എതിര്‍സ്ഥാനാര്‍ത്ഥി സ്‌കോട്ടിന് 47 ശതമാനം വോട്ട് ലഭിച്ചു. സിറ്റിയുടെ മുമ്പില്‍ ഇനി രണ്ടു വഴികളാണുളളത്. ഗാരിക്കു പകരം ഒരാളെ നോമിനേറ്റ് ചെയ്യുക. അല്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുക. എന്നാല്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി സ്‌കോട്ട് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് നിയമപരമായി തടസ്സമുണ്ടെന്ന് സ്‌കോട്ടിനെ അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.