You are Here : Home / USA News

ഫൊക്കാനയുടെ അധികാര കൈമാറ്റം ഇന്ന്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, November 12, 2016 01:53 hrs UTC

ന്യൂയോർക് : ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനവും അധികാര കൈമാറ്റവും ഇന്ന് നവംബർ 12 ആം തീയതി ശനിയാഴിച്ച ന്യൂയോർക്, റോക്‌ലാൻഡ് കൗണ്ടിയിലുള്ള Saffron Indian Cuisine( 97 S Rt 303 Congers, NY 10920) വച്ചു നടതുന്നതാണ്. രാവിലെ 11 -ന് 2014-2016 കമ്മിറ്റിയുടെ മീറ്റിങ്ങ് ജോൺ പി ജോണിൻറെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ് ,ഉച്ചക്ക് ഒരു മണി മുതൽ പുതിയകമ്മിറ്റിയുടെ മീറ്റിങ്ങ് തമ്പി ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. നാലു മണിമുതൽ ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനം നടത്തുന്നതാണ് . ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.പൊക്കാനായുടെ 2016-18 കാലഘട്ടത്തിലേക്കുള്ള കർമ്മ പരിപാടികൾ കമ്മറ്റിയിൽ അവതരിപ്പിക്കുന്നതായിരിക്കും.

 

 

ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു ഇവർ ഇന്ന് അധികാരം ഏറ്റ്ടുക്കും തമ്പി ചാക്കോ-പ്രസിഡന്റ്; ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഫിലിപ്പോസ് ഫിലിപ്പ്-ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ്- ട്രഷറര്‍; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാറായി : ശ്രീകുമാര്‍ ഉണ്ണിത്താന്‍, ദാസ് കണ്ണംകുഴിയില്‍, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോണ്‍, ഫ്രാസിസ് കിഴക്കേകുറ്റം, ഗീത ജോര്‍ജ്, പൊന്നു പിള്ള, ബൈജു ജോര്‍ജ് പകലോമറ്റം, കമ്മിറ്റി അംഗങ്ങള്‍: അലക്‌സ് തോമസ്, ചാക്കോ കുര്യന്‍, ഗണേഷ് നായര്‍, ജേക്കബ് വര്‍ഗീസ്, കെ.പി. ആന്‍ഡ്രൂസ്, മാത്യു ഉമ്മന്‍, ശബരിനാഥ് മുകുന്ദന്‍ നായര്‍, സജിമോന്‍ ആന്റണി, വിജി എസ്. നായര്‍, തോമസ് കൂവല്ലൂര്‍, ടൊമി പാലത്ത് ജോസഫ് (കാനഡ) , ട്രസ്റ്റി ബോര്‍ഡ്: പോൾകറു കപള്ളിൽ, ജോര്‍ജി വര്‍ഗീസ്, വിപിന്‍ രാജ്, മറിയാമ്മ പിള്ള, ടറന്‍സന്‍ തോമസ്, ജോണ്‍ പി. ജോണ്‍, വിനോദ് കെയാര്‍കെ, കുര്യന്‍ പ്രക്കാനം (കാനഡ) ലീലാ മാരേട്ട്, യൂത്ത് മെംബര്‍: അലോഷ് ടി. മാത്യു, അജിൻ ആന്റണി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.