You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ (മാഗ്) തെരഞ്ഞെടുപ്പ് ഡിസംബര്‍ 10-ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, November 14, 2016 11:58 hrs UTC

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ തെരഞ്ഞെടുപ്പ് ഡിസംബര്‍10 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് എബ്രഹാം ഈപ്പന്‍ അറിയിച്ചു. മാഗ് മുന്‍ പ്രസിഡന്റ് ജോഷ്വ ജോര്‍ജിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം തെരഞ്ഞെടുത്തു. മാഗിന്റെന മുന്‍ പ്രസിഡന്റുമാരായ ടി.എന്‍. സാമുവേല്‍, തോമസ്‌ ഒലിയാംകുന്നേല്‍ എന്നിവരടങ്ങുന്ന ഇലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുപ്പു നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. അസോസിയേഷന്റെ പ്രാഥമിക അംഗത്വപട്ടിക മാഗ് വെബ്സൈറ്റ് www.magh.us -ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ലിസ്റ്റില്‍ തെറ്റുകള്‍ തിരുത്തുവാനുള്ള അവസാന സമയം നവംബര്‍ 26 ശനിയാഴ്ച വൈകുന്നേരം 4 മണിവരെയാണ്. വോട്ടേഴ്സ് ലിസ്റ്റിന്റെ തെറ്റുകള്‍ ഇലക്ഷന്‍ കമ്മറ്റിയംഗങ്ങളെയോ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരെയോ അവസാന തീയതിക്കു മുന്‍പ് അറിയിക്കേണ്ടതാണ്‌.

 

നോമിനേഷനുകള്‍ നവംബര്‍ 26 ശനിയാഴ്ച വൈകുന്നരം 4 മണിവരെ സ്വീകരിക്കുന്നതാണ്‌. നോമിനേഷനുകള്‍ പിന്‍‌വലിക്കാന്‍ ഡിസംബര്‍ 3 ശനിയാഴ്ച വരെ അവസരമുണ്ടയിരിക്കും. അന്നുതന്നെ നോമിനേഷനുകളുടെ സൂക്ഷ്മ പരിശോധനയും നടക്കും. പ്രസിഡന്റ്, രണ്ടു വനിതാ അംഗങ്ങള്‍, ഒരു യൂത്ത്‌ പ്രതിനിധി (35 വയസ്സില്‍ താഴെ),11 ബോര്‍ഡ് അംഗങ്ങള്‍, രണ്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുക. വിശദവിവരങ്ങള്‍ക്ക് മാഗ് വെബ്സൈറ്റ് www.magh.us സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.