You are Here : Home / USA News

മലയാളം സ്കൂളിന്റെ വാർഷികവും കേരളാപ്പിറവിയും ആഘോഷിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, November 14, 2016 12:44 hrs UTC

ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ, കഴിഞ്ഞ 14 വർഷമായി പ്രവർത്തിച്ചു വരുന്ന മലയാളം സ്കൂളിന്റെ വാർഷികവും കേരളാ പിറവി ദിനാഘോഷവും സംയുക്തമായി നവംബർ 6 ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത പ്രവാസി മാധ്യമ പ്രവർത്തകൻ, ജോർജ് തുമ്പയിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വളർന്നു വരുന്ന പുതു തലമുറയെ നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലും വളർത്തേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് ജോർജ് തുമ്പയിൽ പറഞ്ഞു. മക്കളെ മലയാള ഭാഷ പഠിപ്പിക്കണമെന്നും വീട്ടിൽ മലയാളം സംസാരിക്കുകയാണ് അതിന് ഏറ്റവും എളുപ്പമാർഗമെന്നും അദ്ദേഹം പ്രതിപാദിച്ചു. കഴിഞ്ഞ 14 വർഷമായി. മലയാളം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന എസ്എംസിസിയെ ജോർജ് തുമ്പയിൽ പ്രശംസിച്ചു. ചടങ്ങിൽ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അധ്യക്ഷത വഹിച്ചു.

 

 

അറിവിന്റെ ലോകത്തിലേക്ക് പുതിയതായി കടന്നു വന്ന കുട്ടികളെ ജോസച്ചൻ അരിയിൽ ആദ്യാക്ഷരം എഴുതിച്ചു. മലയാളം സ്കൂൾ പ്രിൻസിപ്പാൽ ജോജോ ഒഴുകയിൽ സ്കൂളിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസി. വികാരി ഫാ. റോയിസൻ മേനോലിക്കൽ, കൈക്കാരൻ ആന്റണി കൈതാരം എന്നിവർ പ്രസംഗിച്ചു. എസ്എംസിസി പ്രസിഡന്റ് ഷാജി സഖറിയ സ്വാഗതവും ഷൈജു കളത്തിൽ കൃതജ്ഞതയും പറഞ്ഞു. എയ്ഞ്ചൽ എഡ്വിൻ എംസിയുടെ പരിപാടികൾ നിയന്ത്രിച്ചു. മലയാളം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന്റെ മോടികൂട്ടി. മലയാളം സ്കൂൾ അസി. പ്രിൻസിപ്പാൾ ഷാറ്റി കാത്തി, േമരിക്കുട്ടി തെളളിയാങ്കൽ ജോസഫ് പൊറ്റയിൽ, അരുൺ എടനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.