You are Here : Home / USA News

മാർത്തോമ്മ– സിഎസ്ഐ സഭാഐക്യ ദിനം ഷിക്കാഗോയിൽ ആചരിച്ചു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, November 14, 2016 12:47 hrs UTC

ഷിക്കാഗോ ∙ സഭകൾ തമ്മിലുളള ബന്ധം ശക്തിപ്പെടുത്താനും ക്രിസ്തുവിൽ ഏവരും ഒന്നാണെന്നുളള സന്ദേശം വിശ്വാസികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിനുമായി മാർത്തോമ– സിഎസ്ഐ– സിഎൻഐ സഭകൾ വേർതിരിച്ചിരിക്കുന്ന സഭാഐക്യ ദിനം ഷിക്കാഗോയിൽ സമുചിതമായി ആചരിച്ചു. സഭയായി നവംബർ രണ്ടാം ഞായറാഴ്ച്ച വേർതിരിച്ചിരിക്കുന്ന ഈ പ്രത്യേക ദിനത്തിന്റെ ഭാഗമായി ഷിക്കാഗോ മാർത്തോമ ഇടവക വികാരി റവ. എബ്രഹാം സ്കറിയ മാർത്തോമ വിശുദ്ധ കുർബാന ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലും ഷിക്കാഗോ സിഎസ്ഐ, ക്രൈസ്റ്റ് ചർച്ച് വികാരി റവ. ജോൺ മത്തായി സിഎസ്ഐ വിശുദ്ധ കുർബാന ഷിക്കാഗോ മാർത്തോമ ദൈവാലയത്തിലും അർപ്പിച്ചു. ഇരു സഭകളിലേയും വിശ്വാസ സമൂഹത്തിന് ആത്മീയ അനുഗ്രഹം ചൊരിഞ്ഞ ആരാധനയിലൂടെ ഐക്യത്തിന്റെയും പരസ്പര സാഹോദര്യ ബന്ധത്തിന്റെയും ദർശനങ്ങളെ സമ്മാനിച്ചു. വൈവിധ്യങ്ങളിലൂടെ ജീവിതം കടന്നുപോകുമ്പോഴും ആരാധനയിലൂടെ സൃഷ്ടാവായ ദൈവത്തോട് ഏകീഭവിക്കുന്നതിന്റെ ആവശ്യകത വിളിച്ചോതുന്ന സഭാഐക്യ ദിനം എക്യുമെനിക്കൽ ദർശനങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതായി മാറി. ആരാധനമദ്ധ്യേ ഇരു വൈദികരും സഭാഐക്യത്തിന്റെ കാതലായ മർമ്മങ്ങളെ പ്രസ്താവിക്കുന്ന തിരുവചന സന്ദേശങ്ങൾ അടങ്ങിയ ദൂത് നൽകി. വിശാലമായ എക്യുമെനിക്കൽ ബന്ധത്തിന് മാർത്തോമ സിഎസ്ഐ – സിഎൻഐ സഭാഐക്യ ദിനം മാതൃകയായി വർത്തിക്കും എന്ന് പ്രത്യാശിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.