You are Here : Home / USA News

മിഷിഗൺ മലയാളി ഫാർമസിസ്റ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് സോജൻ, സെക്രട്ടറി ബിജു.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, November 14, 2016 01:43 hrs UTC

ഡിട്രോയിറ്റ്: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും മിഷിഗണിലേക്ക് കുടിയേറിയ ഫാർമസിസ്റ്റുകളുടെ സംഘടനയായി മിഷിഗൺ മലയാളി ഫാർമസിസ്റ്റ്സ് അസ്സോസിയേഷൻ രൂപം കൊണ്ടു. പ്രാധമികമായി ഏകദേശം 60-തോളം അംഗങ്ങളെ ചേർത്തു കൊണ്ടാണ് സംഘടന രുപം കൊണ്ടത്. നവംബർ 9-ന് മിഷിഗണിലെ ഫാർമിങ്ങ്ടൺ ഹിൽസിലുള്ള സാഫ്രോൺ റസ്റ്റോറന്റിൽ വച്ചു നടന്ന ചടങ്ങിൽ, പ്രസിഡന്റായി സോജൻ തോമസിനെയും, സെക്രട്ടറിയായി ബിജു ജോസഫിനെയും, ട്രഷററായി ബോബി എബ്രഹാമിനെയും തിരഞ്ഞെടുത്തു. ബോർഡ് മെമ്പർമാരായി ജൂഡി കോട്ടൂർ, ഷീന ജോസഫ്, ജോളി മണിമലേത്ത്, സജി ജോസഫ് എന്നിവർ തിരഞ്ഞെക്കപ്പെട്ടു. യൂത്ത് റെപ്പായി ജെബി മാത്യൂവിനേയും തിരഞ്ഞെടുത്തു. മറ്റ് അംഗങ്ങളെ പ്രൊഫഷണൽ രംഗത്തു കൈ പിടിച്ച് ഉയർത്തുക, ഫാർമസിയെ സംബന്ധിച്ച പ്രസദ്ധീകരണങ്ങൾ തുടങ്ങുക, നോർത്തമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിക്കുക തുടങ്ങി വിപുലങ്ങളായ ഭാവി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്: സോജൻ തോമസ് 734 578 4113, ബിജു ജോസഫ് 586 604 9147 ബോബി എബ്രഹാം 248 250 3492. വിനോദ് കൊണ്ടൂർ ഡേവിഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.