You are Here : Home / USA News

പത്തനംതിട്ട ജില്ലാ അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും വീണാ ജോർജ് എംഎൽഎയ്ക്ക് സ്വീകരണവും

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 15, 2016 11:54 hrs UTC

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ അസോസിയേഷൻ യുഎസ്എയുടെ പ്രവർത്തനോദ്ഘാടനം വിപുലമായ രീതിയിൽ നടത്തുന്നതിനുളള ക്രമീകരണങ്ങൾ പൂർത്തിയായെന്നു സംഘാടകർ അറിയിച്ചു. നവംബർ 20 ന് ഞായറാഴ്ച വൈകിട്ട് 5ന് സ്റ്റാഫോർഡിലുളള സൗത്ത് ഇൻഡ്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലാണ് (445 FM 1092 (Murphy Road) Stafford, Tx-77477) സമ്മേളനം നടത്തപ്പെടുന്നത്. മാധ്യമ പ്രവർത്തന രംഗത്ത് നിന്നും ജനപ്രതിനിധിയുടെ റോൾ ഏറ്റെടുത്ത അപൂർവ്വ നേട്ടത്തിനുടമയായ ആറന്മുള എംഎൽഎ വീണാ ജോർജ് സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കുന്നതും പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസി മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ജനോപകാരപ്രദമായ പദ്ധതികളും പരിപാടികളും ആണ് അസോസിയേഷന്റെ കർമ്മ പദ്ധതിയിലുളളതെന്ന് സംഘാടകർ അറിയിച്ചു.

 

 

ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരെയും ഈ സമ്മേളനത്തിലേക്കും അസോസിയേഷനിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ശശിധരൻ നായർ, ജോർജ് ഫിലിപ്പ്, ഏബ്രഹാം ഈപ്പൻ, ജോർജ് കാക്കനാട്, പൊന്നുപിളള, ജെയിംസ് കൂടൽ, ബ്ലസൻ ഹൂസ്റ്റൻ, അലക്സാണ്ടർ തോമസ്, സഖറിയ കോശി, റോയി വെട്ടുകുഴി, മാമ്മൻ ജോർജ്, ഷാജി കല്ലൂർ, ചാർളി പടനിലം, റെനി കവലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിയ്ക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ശശിധരൻ നായർ : 832 860 0371 ജോർജ് ഫിലിപ്പ് : 713 385 2355 ജെയിംസ് കൂടൽ : 914 987 1101 ബ്ലസൻ ഹൂസ്റ്റൻ : 832 969 1167 സഖറിയാ കോശി : 281 780 9764 ജീമോൻ റാന്നി : 407 718 4805

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.