You are Here : Home / USA News

ഐപിഎൽ നവംബർ 15ന് മുഖ്യസന്ദേശം ; ജോസ് പാണ്ടനാട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 15, 2016 11:56 hrs UTC

മിഷിഗൻ ∙ ഇന്റർനാഷനൽ പ്രെയർ ലൈയ്ൻ നവംബർ 15 ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ഹൂസ്റ്റണിൽ നിന്നുളള ഇവാഞ്ചലിസ്റ്റ് ഏബ്രഹാം ജോസഫ് (ജോസ് പാണ്ടനാട്)മുഖ്യ സന്ദേശം നൽകുന്നു. ക്രിസ്ത്യൻ കോളേജിൽ (ചെങ്ങന്നൂർ) വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസ് പാണ്ടനാട് നിരവധി കൺവൻഷനുകളിൽ വചന പ്രഘോഷണം നടത്തിയിട്ടുണ്ട്. ജാതി– മത വ്യത്യാസമില്ലാതെ എല്ലാ ആഴ്ചയിലും ചൊവ്വാഴ്ച ദിവസങ്ങളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുളളവർ പ്രാർഥനയ്ക്കും വചന കേൾവിക്കും ഒത്തുചേരുന്ന വേദിയാണ് ഇന്റർനാഷനൽ പ്രെയർ ലൈൻ. നവംബർ 15ന് ചൊവ്വാഴ്ച ന്യുയോർക്ക് ടൈം 9 മണിക്ക് ആരംഭിക്കുന്ന പ്രെയർ ലൈനിൽ പങ്കെടുക്കുന്നതിന് താല്പര്യമുളളവർ 1–605 562 3140 നമ്പർ ഡയൽ ചെയ്തതിനുശേഷം 656750 എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : സി. വി. സാമുവൽ(മിഷിഗൻ) : 586 216 0602, റ്റി. എ. മാത്യു(ഹൂസ്റ്റൺ) : 713 436 2207

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.