You are Here : Home / USA News

വീണാ ജോർജ് എംഎൽഎയ്ക്ക് ട്രൈസ്റ്റേറ്റ് കേരളാഫോറം ഫില‍ഡൽഫിയായിൽ സ്വീകരണം നൽകി

Text Size  

Story Dated: Tuesday, November 15, 2016 11:58 hrs UTC

ഫിലഡൽഫിയ ∙ മാധ്യമശ്രീ അവാർഡ് ജേതാവ് വീണാ ജോർജ് എംഎൽഎയ്ക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം ഫിലഡൽഫിയായിൽ വൻ സ്വീകരണം നൽകി. അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഐക്യവേദിയായ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്തമേരിക്ക നൽകുന്ന മാധ്യമശ്രീ അവാർഡ് സ്വീകരിക്കുന്നതിനാണ് അവാർഡ് ജേതാവും മാധ്യമ പ്രവർത്തകയും ആറന്മുള എംഎൽഎയുമായ വീണാ ജോർജ് അമേരിക്കയിലെത്തിയത്. ഹൂസ്റ്റണിലേക്ക് പോകുന്ന വഴിയാണ് ബിസിനസ്സുകാരനും ഫിലഡൽഫിയ മലയാളി സമൂഹത്തിന് ആദരണീയനുമായ സജി കരിംകുറ്റിയുടെ അതിഥിയായി വീണാ ജോർജ് ‌കുടുംബ സമേധം ഫിലഡൽഫിയായിൽ എത്തിയതും ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ സ്വീകരണത്തിൽ പങ്കെടുത്തു.

 

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ, ജനറൽ സെക്രട്ടറി തോമസ് പോൾ, ട്രഷറർ സുരേഷ് നായർ, അലക്സ് തോമസ് രാജൻ സാമുവൽ, സജി കരിംകുറ്റി, റോണി വർഗീസ്, ജിനുമോൻ, തോമസ് ജോസഫ്, മാണി, ജിമോൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഫിലഡൽഫിയായിൽ നടന്ന ചടങ്ങിൽ വീണാ ജോർജിന് ഉപഹാരം നൽകി ആദരിച്ചു. സജി കരിംകുറ്റി വീണാ ജോർജിനെ പൊന്നാട അണിയിക്കുകയുണ്ടായി. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയുടെ സാന്നിധ്യം ശ്രദ്ധേയമായി. പ്രശസ്ത മാധ്യമ പ്രവർത്തക കൂടിയായ എംഎൽഎ വീണാ ജോർജ് തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് എംഎൽഎ എന്ന നിലയിൽ തനിക്ക് പല കാര്യങ്ങൾ ചെയ്യുവാൻ ആഗ്രഹമുണ്ടെന്നും പിണറായി സർക്കാരിന്റെ വികസന സ്വപ്നങ്ങൾക്ക് തനിക്കും പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പു സമയത്ത് അമേരിക്കയിൽ എത്തുവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി അവർ പറഞ്ഞു. 2012 ൽ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ റിപ്പോർട്ട് ചെയ്യാൻ തനിക്കു അവസരം ലഭിച്ചുവെന്നും ഈ പ്രാവശ്യം ഫിലഡൽഫിയായിൽ നിന്നും തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുവാൻ അവസരം ലഭിക്കുന്നതും ഭാഗ്യമായി കാണുന്നുവെന്നും അവർ പറഞ്ഞു. വാർത്ത ∙ ഏബ്രഹാം മാത്യു ഫിലഡൽഫിയ–215 519 7330

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.