You are Here : Home / USA News

നാടിനോട് ഫൊക്കാന കാണിക്കുന്ന സ്‌നേഹവും കരുതലും ശ്ലാഘനീയും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, November 15, 2016 08:22 hrs UTC

അമേരിക്കയില്‍ മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുമായി സഹകരിച്ച് ഒട്ടനവധി കാര്യങ്ങള്‍ ഫൊക്കാനയ്ക്ക് ചെയ്യാനാവുമെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്‌ബോധിപ്പിച്ചു. ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിലവിളക്ക് കൊളുത്തിക്കൊണ്ട് ആശംസാപ്രസംഗം നടത്തുകയായിരുന്നു സ്വാമിജി. നാല് വര്‍ഷങ്ങള്‍ക്ക്മുമ്പ് ഷിക്കാഗോയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിച്ചു. കേരളത്തില്‍ നടന്ന ഫൊക്കാനയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. റീജിയണല്‍ കോണ്‍ഫറന്‍സുകളിലും പങ്കെടുത്തു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം കൂടാനും സാധിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനാ മികവും, സഹജീവികളോടുള്ള സമീനപനവും, അടുത്തു നിന്ന് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്നെ നമ്മുടെ നാടിനോട് ഫൊക്കാന കാണിക്കുന്ന സ്‌നേഹവും കരുതലും ശ്ലാഘനീയമാണ്. അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള നയരേഖ ഇവിടെ കൂലങ്കഷമായ ചര്‍ച്ചയ്ക്ക് വിധേയമായി എന്നറിയാന്‍ കഴിഞ്ഞു. ഇവിടെ മാറി വന്ന സാഹചര്യത്തില്‍ നമ്മുടെ മാതൃരാജ്യവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഫൊക്കാനയ്ക്ക് ചെയ്യുവാന്‍ കഴിയട്ടെ എന്നും അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞു കൊണ്ട് സ്വാമിജി പറഞ്ഞു. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും പ്രസിഡന്റ് തമ്പി ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.