You are Here : Home / USA News

മുൻ ഡിജിപി ക്കു ഡാളസ്സിൽ സ്വീകരണം പി.പി. ചെറിയാന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 16, 2016 01:07 hrs UTC

കേരള സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ശക്തമായി നയിച്ച മുൻ ഡിജിപി ജേക്കബ് പുന്നൂസിനെ ഡാളസ്സിൽ വരവേൽപ് നൽകി. ഡാലസ്സിലുള്ള മലങ്കര കത്തോലിക്ക ഇടവകയുടെ സിൽവർ ജൂബിലി യോടനുബന്ധിച്ചു നടത്തുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കുവാനാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഡാളസ്സിൽ സന്ദർശനം നടത്തുന്നത്. ഡാളസ് എയർപോർട്ടിൽ വച്ച് ഇടവകയുടെ വികാരി ഫാദർ ജോസഫ് നെടുമങ്കുഴിയിലാണ് പൂച്ചെണ്ട് നൽകി ജേക്കബ് പുന്നൂസിനെ സ്വീകരിച്ചത്. മുപ്പത്തിയെട്ടു വർഷത്തെ കളങ്ക രഹിതമായ ഔദ്യോഗിക ജീവിതത്തിൽ നേടിയെടുത്ത വ്യക്തി മാഹാത്മ്യം കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും പ്രത്യേകം പ്രശംസ നേടുന്നതിന് കാരണമായിട്ടുണ്ട്. കുടുംബ സംഗമത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ അറിവുകൾ ക്കായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നു ഇടവക വികാരി അറിയിച്ചു. വര്ഗീസ് മാത്യു 214 681 5077 ജിം ചെറിയാൻ 214 402 0376 മോൻസി ജോർജ് 214 557 5245

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.