You are Here : Home / USA News

അല' ഡാലസ്, ഫ്‌ളോറിഡ, ന്യൂജഴ്‌സി ചാപ്റ്ററുകള്‍ ആരംഭിക്കുന്നു

Text Size  

Story Dated: Wednesday, November 16, 2016 01:19 hrs UTC

ഡാലസ്∙ അമേരിക്കയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ അലയുടെ നോര്‍ത്ത് ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂജഴ്‌സി ചാപ്റ്ററുകള്‍ സംഘടനയുടെ നാഷനല്‍ കണ്‍വന്‍ഷന്റെ ഭാഗമായി ആരംഭിക്കുന്നു. ഫ്‌ളോറിഡ ചാപ്റ്റര്‍ മയാമിയില്‍ നവംബര്‍ 27നും നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ ഡിസംബര്‍ മൂന്നിന് ഡാലസിലും മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ സാന്നിദ്ധ്യത്തിലാണ് തുടക്കം കുറിക്കുകയെന്ന് അല പ്രസിഡന്റ് ഡോ. രവി പിള്ള അറിയിച്ചു. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന നാഷനല്‍ കണ്‍വന്‍ഷനില്‍ ന്യൂജഴ്‌സി ചാപ്റ്ററിനും തുടക്കം കുറിക്കും. ചാപ്റ്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം കളത്തില്‍ ഫ്‌ളോറിഡ- 561-827-5896, മനോജ് മഠത്തില്‍ ഡാലസ്- 469-364-4933 രമേഷ് നായര്‍ ന്യൂജഴ്‌സി- 862-243-2303, ഡോ. ജേക്കബ് തോമസ്- 718-406-2541 എന്നിവരുമായി ബന്ധപ്പെടുക.

വാര്‍ത്ത∙ രാജു തരകന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.