You are Here : Home / USA News

ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം കിക്ക് ഓഫ് മീറ്റിംഗ് നവംബർ 19ന് ഹൂസ്റ്റണിൽ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 16, 2016 01:23 hrs UTC

ഹൂസ്റ്റൺ ∙ 2017 ജൂലൈയിൽ ഹൂസ്റ്റണിൽവച്ച് നടത്തപ്പെടുന്ന നോർത്ത് അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് മലയാളം സഭകളുടെ (NACOG) ദേശീയ സമ്മേളനത്തിന്റെ റജിസ്ട്രേഷൻ കിക്ക് ഓഫ് മീറ്റിംഗ് നവംബർ 19ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4.30 മുതൽ 6.30 വരെ സ്റ്റാഫോർഡിലുളള എഡ്‌വിൻ എൻക്ലക്സ് ഹാളിൽ (Edwin's Enclex, 435 fm 1092, Rd, Staford, TX - 77477)വെച്ച് നടത്തപ്പെടുന്ന കിക്ക് ഓഫ് മീറ്റിംഗിൽ റെവ. ടി. തോമസ്(ക്രോസ് വ്യൂ ചർച്ച് ഓഫ് കോഡ് ഡാലസ്) മുഖ്യപ്രഭാഷണം നടത്തും. നാഷനൽ പ്രസിഡന്റായി റെവ. മാത്യു കെ. ഫിലിപ്പ് (ഹൂസ്റ്റൺ) വൈസ് പ്രസിഡന്റായി റെവ. ബഞ്ചമിൻ തോമസ് (ന്യൂയോർക്ക്), സെക്രട്ടറി ബിജു തോമസ് (ഡാലസ്), ട്രഷററായി ബിനോയ് മാത്യു (ന്യുയോർക്ക്), യൂത്ത് കോർഡിനേറ്ററായി റോബിൻ രാജു(ഡാലസ്), വിമൻസ് കോർഡിനേറ്ററായി ഡോ. ജോളി ജോസഫ് (ഹൂസ്റ്റൺ) എന്നിവർ നേതൃത്വനിരയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ സഭാ വിശ്വാസികളെയും കിക്ക് ഓഫ് മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- റെവ. മാത്യു കെ. ഫിലിപ്പ് : 281 736 6008

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.