You are Here : Home / USA News

വേള്‍ഡ് മലയാളി കൌൺസിൽ ​(​യൂണിഫൈഡ്​) ഡി.എഫ്.ഡബ്ള്യു. ​പ്രൊവിൻസ് കെരളപ്പിറവി ആഘോഷിച്ചു

Text Size  

Story Dated: Thursday, November 17, 2016 11:35 hrs UTC

ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ​(​യൂണിഫൈഡ്​)​ ​ഡി. എഫ്. ഡബ്ള്യു. ​പ്രോവിന്‌സിന്റെ കേരളപ്പിറവി ആശംസകൾ ! ഡി. എഫ്. ഡബ്ള്യു പ്രൊവിൻസ് പ്രസിഡണ്ട് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയില് കൂടിയ പ്രൊവിൻസ് സമ്മേളനത്തിൽ അമേരിക്ക റീജിയൻ പ്രസിഡണ്ട് പി. സി. മാത്യു ഉത്‌ഘാടനം നിർവഹിച്ചു. ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ ഫിലിപ്പ് ചാമത്തിൽ, പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി. സി. ചാക്കോ എന്നിവർ യോഗത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന കേരളം ഇന്ന് ഭാരതത്തിൽ മാത്രം ഒതുങ്ങിനില്കുന്ന സംസ്ഥാനമല്ലെന്നും ലോകം എമ്പാടും പടർന്നു പന്തലിച്ച മലയാളീ പ്രവാസികളുടെ മഹാരാജ്യം തന്നെ ആണെന്നും പി. സി. മാത്യു തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രൊവിൻസ്‌ ചെയർമാൻ തോമസ് ചെള്ളത്തു എല്ലാ മംഗളങ്ങളും നേർന്നു. ഡാളസിലെ മലയാളി സമൂഹത്തിനു കേരളപ്പിറവി ആശംസകൾ നേരുന്നതോടൊപ്പം കൃസ്തുമസ് പുതുവത്സര പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി തോമസ് എബ്രഹാം അറിയിച്ചു കവിയരങ്ങും കുട്ടികളുടെ കലാ പരിപാടികളും കേരളം പിറവി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി സെക്രട്ടറി വർഗീസ് കയ്യാലക്കകം സ്വാഗതം ആശംസിച്ചു.

 

 

ട്രഷറർ എബ്രഹാം ജേക്കബ് നന്ദി പ്രകാശിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, അലക്സ് കോശി വിള നിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയൻ, റീജിയൻ ചെയർമാൻ ജോർജ് ജെ. പനക്കൽ, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജോൺ ഷെറി, സാബു ജോസഫ് ,സി. പി. എ, ചാക്കോ കോയിക്കലേത്,എൽദോ പീറ്റർ, കുര്യൻ സഖറിയ, ഫിലിപ്പ് മാരേട്ട്, തോമസ് മൊട്ടക്കൽ,തങ്കമണി അരവിന്ദൻ, ഷോളി കുമ്പിളുവേലി, എസ്. കെ, ചെറിയാൻ, പുന്നൂസ് തോമസ്, പിന്റോ ചാക്കോ തുടങ്ങിയവർ പരിപാടികൾക്ക് എല്ലാ വിധ ഭാവുകങ്ങളും അറിയിച്ചു

 

 

വാർത്ത: പൗബ്ലിൿ റിലേഷൻ ഓഫീസർ ഓഫ് അമേരിക്ക റീജിയൻ: ജിനേഷ് തമ്പി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.