You are Here : Home / USA News

ന്യൂ യോർക്ക്: വെസ്റ്റ് ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റ്റെ ഒന്നാം ഉത്സവം ആഘോഷവും കലാ സന്ധ്യയും

Text Size  

Story Dated: Thursday, November 17, 2016 11:38 hrs UTC

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റ്റെ ഒന്നാം ഉത്സവം ആഘോഷവും കലാ സന്ധ്യയും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉത്ഘാടനം ചെയ്തു . വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രെസിഡന്റ്റ് പാർത്ഥസാരഥി പിള്ള അദ്യക്ഷൻ ആയ പൊതു സമ്മേളനം ജന നിബിഡമായ സദസ്സിൽ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉത്ഘാടനം ചെയ്തു . വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ട്രെഷറർ ശ്രീകുമാർ ഉണ്ണിത്താൻ ആമുഖ പ്രസംഗവും സെക്രട്ടറി ശ്രീമതി പദ്മജ പ്രേം സ്വാഗതം അശംസിക്കുകയും ചെയ്തു .ശ്രീ മാധവൻ നായർ , ഡോക്ടർ പ്രഭാ കൃഷ്ണൻ , ഡോക്ടർ സുവർണ നായർ എന്നിവർ വിശിഷ്ടതികളെ സദസിനു പരിചയപ്പെടുത്തി . ഈ ചടങ്ങിൽ വിശിഷ്ട അഥിതികൾ ആയി ശ്രീമതി ബീന മേനോൻ , ശ്രീ രാം പോറ്റി , ബ്രഹ്മ ശ്രീ സതീഷ് ശർമ്മ , ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ഫോമാ റീജിയണൽ പ്രെസിഡന്റ്റ് പ്രദീപ് നായർ , ഫൊക്കാന ചെയര്മാൻ പോൾ കറുകപ്പിള്ളിൽ , വൈസ് പ്രെസിഡെന്റ്റ് ജോയ് ഇട്ടൻ , നായർ ബെനെവെലൊണ്ട് അസോസിയേഷൻ പ്രെസിഡെന്റ്റ് ശോഭ കറുവക്കാട്ടു , ചെയർമാൻ ഗോപിനാഥ് കുറുപ് ,മഹിമ പ്രസിഡന്റ് ഉണ്ണി ഇളവൻമഠം, സെക്രട്ടറി ശബരിനാഥ് നായർ , കീൻ ചെയർമാൻ പ്രീത നമ്പ്യാർ , ഫൊക്കാന മുൻ സെക്രട്ടറി വിനോദ് കെ ആർകെ, ശ്രീ നാരായണ അസോസിയേഷൻ ചെയർമാൻ സഹൃദയൻ ഗോപാലൻ , ശ്രീ നാരായണ അസോസിയേഷൻ സെക്രട്ടറി സഞ്ജീവ് ചേന്നാട്ടു , കെ എച് എൻ എ ചെയർമാൻ ഷിബു ദിവാകരൻ , ജോയ്ന്റ്റ് സെക്രട്ടറി കൃഷ്ണ രാജ് , പ്രവാസി ടിവി ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ , എന്നിവർ അനുഹ്രശിസുകൾ അർപ്പിച്ചു . അമേരിക്കയില്‍ വെസ്റ്റ് ചെസ്റ്ററിൽ അയ്യപ്പ സ്വാമിയുടെ പേരിലുള്ള ആദ്യത്തെ ക്ഷേത്രം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനായി നടത്തിയ ഈ കലാ സന്ധ്യയിൽ ചിക്കാഗോ ശ്രുതിലതയുടെ ഭക്തി ഗാനമേളയും ഗാന്ധാരി" എന്ന ഡാന്‍സ് ഡ്രാമയും അരങ്ങേറയുകയുണ്ടായി .

 

 

ഈ കലാവിരുന്ന് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി . മാനവികത, ആത്മീയത . ഭാരതീയ ആദ്ധ്യാത്മിക ചിന്തയുടെ അടിസ്ഥാനമായ മാതാ പിതാ ഗുരു ദൈവം എന്ന ആശയത്തിന്റെ ആഴങ്ങളിലേക്ക് തുടങ്ങിയ വിഷയങ്ങളില്‍ സ്വാമി സംസാരിക്കുകയുണ്ടായി . സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നടത്തിയ നാലാമത് അമേരിക്കന്‍ സന്ദര്‍ശനം ന്യൂ യോർക്കിലെ അയ്യപ്പ ഭകതർക്കു ഒരു നവ്യാനുഭവമായി എന്ന് വേൾഡ് അയ്യപ്പ സേവാ പ്രെസിഡന്റ്റ് പാർത്ഥസാരഥി പിള്ള അഭിപ്രയപ്പെട്ടു .ആത്മീയതക്ക് വളരെ പ്രസക്തി ഉള്ള ഈ കാല ഘട്ടത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പോലെ യുള്ള ആത്മ്മീയ ഗുരുക്കന്മാർക്കു വളരെ പ്രാധാന്യം ഉണ്ട് എന്ന് വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമതി പദ്മജ പ്രേം അഭിപ്രായപ്പെട്ടു ഒരുപാടു അയ്യപ്പ ഭക്തന്മാരുടെയും നിര്‍ലോഭമായ സഹകരണം അങ്ങനെ പല പല കാരണങ്ങളാണ് ഈ ക്ഷേത്രനിര്‍മാണത്തിനുള്ള അടിസ്ഥാനം എന്നു വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ഗുരു സ്വാമി കൂടി ആയ പാർത്ഥ സാരഥി പിള്ള തൻറ്റെ അധ്യക്ഷ പ്രസംഗത്തിൽ പറയുക ഉണ്ടായി .

 

 

ക്ഷേത്ര മേൽശാന്തി ആയ മനോജ് വാസുദേവൻ നമ്പൂതിരി ആശംസ പ്രസംഗം നടത്തുകയും പൂജാ വിധാനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു . ഭാരതത്തിനു മാത്രം പൈതൃകം അവകാശപ്പെടാവുന്ന അദൈ്വത സിദ്ധാന്തം എല്ലാ മതങ്ങളേയും പരിപോഷിപ്പിച്ചു. ഹിന്ദുക്കളുടെ മാത്രമല്ല സമസ്ത ജനതയുടേയും ശ്രേയസ്സാണ് വേദതത്വങ്ങള്‍ ലക്ഷ്യമാക്കുന്നത് .സ്‌നേഹമാണഖിലസാരമൂഴിയില്‍- പരസ്പര സ്‌നേഹമായിരിക്കണം ആത്യന്തിക ലക്ഷ്യം എന്ന സന്ദേശം സാര്‍വ്വലൗകികതയുടെ ഭാവംനല്‍കിയ കലയാണ് നാടകം എന്ന് ശ്രീ ഗണേഷ് നായർ, തന്റ്റെ ആവിഷ്ക്കാര ശൈലീലിയൂടെ കാണിച്ചു തന്നു എന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു . നമ്മുടെ കൊച്ചു കേരളത്തില്‍ നാടകം മരിക്കുന്നു എന്ന് പറയുന്നവര്‍ക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി നല്‍കുകയാണ് ഗണേഷ് നായർ എന്ന് പ്രസ് ക്ലബ് ന്യൂ യോർക്ക് റീജിയൻ പ്രെസിഡന്റ്റ് കൂടിയായ കൃഷ്ണ കിഷോർ തന്റ്റെ ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു . അഭിനയെതാക്കളായി രംഗത്തു എത്തിയ പാർഥസാരഥി പിള്ള, ഡോ.സുനിതാ നായർ,വത്സാ തോപ്പിൽ ,ഡോ. വത്സ മാധവ്,കോട്ടയം ബാലുമേനോൻ,ഹരിലാൽ നായർ,കിരൺ പിള്ള, ശ്രീ പ്രവീൺ,സൗമ്യ പ്രജീഷ്, രാധാ നായർ,അജിത് നായർ,ജയപ്രകാശ് നായർ,രാജീ അപ്പുകുട്ടൻ പിള്ള, പ്രേമ ഐർ,ജനാദ്ധനൻ തോപ്പിൽ, മഞ്ജു സുരേഷ് ,ശൈലജാ നായർ , ചന്ദ്രൻ പുതിയ വീട്ടിൽ, ദേവിക നായർ, ഡോ. രാമൻ പ്രേമചന്ദ്രൻ,കൊച്ചുണ്ണി ഇളവൻമഠം,നിഷാ പ്രവീൺ ,ഹേമാ ശർമ്മ,വാണി നായർ , സൗമ്യ ഗൗരി നായർ എന്നിവർ പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി .

 

ടെക്‌നിഷ്യൻ മാരായ പ്രവർത്തിച്ച ഷാജൻ ജോർജ് , സുരേഷ് പണിക്കർ , സന്തോഷ് നായർ , രവീന്ദ്രൻ നായർ , സുധാകരൻ പിള്ളൈ , രാജൻ നായർ , ഗോപിക്കുട്ടൻ നായർ , സഹസംവിധായകൻ ആയി പ്രവർത്തിച്ച മനോജ് വാസുദേവൻ നമ്പൂതിരി , സംവിധായകൻ ആയി പ്രവർത്തിച്ച ഗണേഷ് നായർ , ഫണ്ട് റൈസിംഗ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ച തങ്കമണി പിള്ള , ബാങ്ക്റ്റ് ചുമതല ഏറ്റെടുത്തു പ്രവർത്തിച്ച രുഗ്മിണി നായർ , വിജയമ്മ നായർ , ശ്യാമള ചന്ദ്രൻ , ലളിത രാധാകൃഷ്ണൻ , കലാ പരിപാടികളുടെ വസ്ത്ര അലങ്കാരം നിർവഹിച്ച ശൈലജ നായർ , പി ആറോ ആയി പ്രവ്രർത്തിച്ച ഡോക്ടർ പ്രഭാ കൃഷ്ണൻ , എന്നിവരെ സദസ് ഒന്നടക്കം അഭിനന്ധിച്ചു . എല്ലാവരും അകമഴിഞ്ഞ സഹായ സഹകരണവും പ്രോത്സാഹനവും നൽകിയതിൽ വെസ്റ്റ് ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റ്റെ കമ്മറ്റി സ്നേഹാദരവ് പ്രകടിപ്പിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.