You are Here : Home / USA News

ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളായുടെ ഫണ്ട് റൈസിങ് ഡിന്നറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 18, 2016 02:10 hrs UTC

ന്യൂയോര്‍ക്ക് : ലോംഗ് ഐലന്‍ഡ് ആസ്ഥാനമായി 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണൃ സംഘടനയായ ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരള ഈ വര്‍ഷത്തെ ഫണ്ട് റൈസിങ് ഡിന്നര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 25നു വൈകുന്നേരം ആറ് മണിമുതല്‍ ഗ്ലെന്‍ ഓക്‌സ് ഹായ് സ്കൂള്‍ (Glen oaks High School) ഓഡിറ്റോറിയത്തില്‍ ആണ് "സ്‌നേഹ സേവനത്തിന്റെ കെടാവിളക്ക്" സ്‌നേഹ വിരുന്നു സംഘടിപ്പിക്കുന്നത്. ചടങ്ങിലെ മുഖ്യ അതിഥിയായ മലങ്കര ഓര്‍ത്തഡോസ് സിറിയന്‍ ചര്‍ച്ചിന്റെ ഭദ്രാസന മെത്രാപ്പോലീത്ത ആയ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവാസ് തിരുമേനിയാണ് പരിപാടികള്‍ ഉത്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് നടക്കുന്ന കലാ സന്ധ്യയില്‍ ന്യൂയോര്‍ക്കിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ട്രൈസ്‌റ്റേറ്റ് ഏരിയയിലെ ഗസ്റ്റ് സിംഗേഴ്‌സ് പങ്കെടുക്കുന്ന ഗാനമേളയും ഈ പരിപാടിക്ക് മാറ്റ് കൂട്ടുമെന്ന് കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി ലാലി കളപ്പുരയ്ക്കല്‍ അറിയിച്ചു.

 

 

ഉദാരമതികളായ വ്യക്തികളുടെയും, ന്യൂയോര്‍ക്കിലെ പ്രമുഖ വ്യവസായികളുടെയും സ്‌പോണ്‍സര്‍ഷിപ്പ് വര്‍ഷങ്ങളായി ഈ സംഘടനയ്ക്ക് കരുത്തു നല്‍കുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളും എല്ലാ ദേശീയ സംഘടനകളും ഒരു പോലെ പിന്തുണയ്ക്കുന്ന സംഘടനയാണ് ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരള. കേരളത്തിലെ നിരാലംബരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ധനശേഖരണ പരിപാടിയെ വിജയിപ്പിക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് സി തോമസ് : 5165466941, എബ്രഹാം ജോസഫ് : 718 343 7748 ഷൈനി മാത്യു : 5167396617, ലാലി കളപ്പുരയ്ക്കല്‍ : 5162324819. വിലാസം: Queens high school of teaching, 74-20 commonwealth Blvd, Bell rose, NY 11426

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.