You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘോഷങ്ങൾ മലയാള ഭാഷയ്ക്ക് സമർപ്പണമായി

Text Size  

Story Dated: Monday, November 21, 2016 12:52 hrs UTC

ഫിലഡൽഫിയ∙ കേരള പിറവിയുടെ 60ാം വാർഷികം ഫിലഡൽഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം കലാഭവൻ മണി ഗ്രാമത്തിൽ കാവാലം തിരുവരങ്ങിൽ മൺമറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭകൾക്ക് ആദരവുകൾ അർപ്പിച്ചുകൊണ്ട് നവംബർ 5 ശനിയാഴ്ച അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ ആഘോഷപുർവ്വം കൊണ്ടാടി. ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ മുഖ്യ അതിഥിയായെത്തിയ സീനിയർ പത്രപ്രവർത്തകനും സാംസ്ക്കാരിക നേതാവുമായ ജോർജ് തുമ്പയിലിന്റെ പ്രഭാഷണത്തിൽ ശ്രേഷ്ഠഭാഷ പദവി നേടിയ മലയാളത്തിന്റെ മഹത്വത്തെക്കുിച്ച് പ്രതിപാദിച്ചു. അതോടൊപ്പം ഒരു ദേശത്തെ സംസ്ക്കാരം നിലനിൽക്കുന്നത് ആ ദേശത്തെ ഭാഷയെ പരിപോഷിപ്പിക്കുന്നതിലൂടെയാണെന്നും അതിനാൽ നമ്മുടെ മാതൃഭാഷയായ മലയാളത്തെ സംരക്ഷിയ്ക്കാൻ ഓരോ മലയാളിക്കും ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് ‘നഷ്ടപ്പെടുന്ന കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന് ജോർജ് നടവയലും, അശോകൻ വേങ്ങാശ്ശേരിയും നേതൃത്വം കൊടുത്തു.

 

 

ഇന്ത്യ പ്രസ്സ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജേർജും, സെക്രട്ടറി ജോർജ് ഓലിക്കലും മോഡറേറ്ററുന്മാരായി നടത്തിയ ഹിലറി-ട്രംപ് ഡിബേറ്റ് ആവേശഭരിതമായിരുന്നു. സംഘടന പ്രതിനിധികളായ തമ്പി ചാക്കോ, അലക്സ് തോമസ് രാജൻ സാമുവൽ, ജോബി ജോർജ്, ജീമോൻ ജോർജ്, കുര്യൻ രാജൻ, ജോർജ് ജോസഫ്, സജി കരിങ്കുറ്റിയിൽ, ഇന്ദു ജയന്ത്, പി.കെ സോമരാജൻ, തോമസ് പോൾ, മോഡി ജേക്കബ് എന്നിവർ കേരളപ്പിറവിദിനത്തിന്റെ ആശംസകൾ നേർന്നു. പൊതുസമ്മേളനത്തിൽവച്ച് മലയാള മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ മീഡിയ എക്സലൻസ് അവാർഡ് ജോർജ് തുമ്പയിലിന് സമ്മാനിച്ചു. ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രഥമ ചെയർമാനായിരുന്ന തമ്പി ചാക്കോ ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അനുമോദനം അറിയിക്കുകയും പ്രവർത്തനങ്ങളെ മാനിച്ച് പൊന്നാട അണിയ്ക്കുകയും ചെയ്തു. ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ മുൻ ചെയർമാനായ ജീമോൻമോൻ ജോർജിന് ഫിലഡൽഫിയ മേയർ ഓഫീസിൽ നിന്നുള്ള ഏഷ്യൻ അഫേഴ്സ് കമ്മീഷണറായി നിയമിതനായതിനെ അനുമോദിച്ചുകെണ്ട് പൊന്നാട അണിയിച്ചു. കേരളത്തനിമയാർന്ന കലാസംസ്ക്കാരിക പരിപാടികൾക്ക് അനൂപ് ജോസഫ് നേതൃത്വം നൽകി. സാബു പാമ്പാടിയുടെ നേതൃത്വത്തിൽ അനൂപ് ജോസഫ്, സുമോദ് നെല്ലിക്കാല, ജെയിസൺ എന്നിവർ ചേർന്നവതരിപ്പിച്ച സംഗീത വിരുന്നും വിവിധ നൃത്ത വിദ്യാലയങ്ങളിലെ കലാകാരികളുടെ നൃത്തങ്ങളും, സുരജ് ദിനമണിയുടെ മിമക്രിയും, കേരളദിനാഘോഷത്തിന് ചാരുതയേകി. കേരളദിനാഘോഷചെയർമാൻ ജോർജ് ഓലിക്കൽ സ്വാഗതവും, ട്രഷറർ സുരേഷ് നായർ നന്ദി പ്രകാശനവും നടത്തി. റോണി വറുഗീസ് എം.സിയായിരുന്നു. ആഘോഷ പരിപാടികളുടെ വിജയത്തിനായി ജിനുമോൻ തോമസ്, റോയി സാമുവൽ, ഡൊമനിക് ജേക്കബ് എന്നിവരും പ്രവർത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.