You are Here : Home / USA News

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 3-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 22, 2016 11:47 hrs UTC

ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ മൂന്നാം തീയതി നടത്തുമെന്ന് പ്രസിഡന്റ് സൈജന്‍ കണിയോടിക്കല്‍, സെക്രട്ടറി നോബിള്‍ തോമസ്, ട്രഷറര്‍ പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ അറിയിച്ചു. സൗത്ത് ഫീല്‍ഡിലുള്ള സാന്‍തോം ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി റൈറ്റ് റവ. റോയി മൂലേച്ചാലില്‍ സന്ദേശം നല്‍കും. ഡി.എം.എ ജിംഗിള്‍ -ന്‍ മിംഗിള്‍ എന്നു പേരിട്ടിരിക്കുന്ന പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത് അഭിലാഷ് പോള്‍ ആണ്. അദ്ദേഹത്തിന്റെ കീഴില്‍ സുശക്തമായ ഒരു കമ്മിറ്റി പരിപാടികളുടെ നടത്തിപ്പിനായി അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു.

 

 

ഡി.എം.എയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് അഭിലാഷ് പോള്‍ പറഞ്ഞു. നാടന്‍ കരോളും, ക്രിസ്മസ് അപ്പൂപ്പനും, കരോള്‍ ഗാനങ്ങളും, സ്കിറ്റുകളും, നൃത്തങ്ങളും, പാട്ടുകളുമൊക്കെയായി ഒരു വന്‍ ആഘോഷം തന്നെയാണ് ഡി.എം.എ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6.30-ന് ഒരുക്കുന്നത്. എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ക്രിസ്മസ് ആശംസകള്‍ നേരുന്നതായും, മിഷിഗണ്‍ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും പങ്കെടുത്ത് ഈ പരിപാടി വിജയിപ്പിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിലാഷ് പോള്‍ (248 252 6230), സൈജന്‍ കണിയോടിക്കല്‍ (248 925 7769), നോബിള്‍ തോമസ് (586 770 8959), പ്രിന്‍സ് ഏബ്രഹാം (248 497 0797), ജിജി പോള്‍ (586 489 3852), ശാലിനി ജയപ്രകാശ് (248 345 1494), സുര്യ ഗിരീഷ് (248 630 5824). തോമസ് കര്‍ത്തനാള്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.