You are Here : Home / USA News

അലയുടെ മൂന്നാം വാർഷികാഘോഷത്തിന് മാറ്റുകൂട്ടാൻ മധുസ്മിതാ ബോറയുടെ നൃത്തം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, November 22, 2016 11:52 hrs UTC

ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാഹിത്യ വേദിയായ ‘ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക(അല)’ യുടെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്റെ ചാരുത പകർന്നുകൊണ്ട് പ്രശസ്ത ആസാമി നർത്തകി മധുസ്മിതാ ബോറയുടെ നൃത്ത നടനം ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത കൊറിയോഗ്രാഫർ ആനി ലില്ലി കോൾമാൻ അവതരിപ്പിക്കുന്ന കണ്ടംപററി ഡാൻസും പരിപാടികളുടെ മോടി കൂട്ടും. പ്രശസ്ത ഗായകൻ തഹ്സീൽ മുഹമ്മദും സോഫിയ മണലിലും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകുമെന്ന് അലയുടെ സെക്രട്ടറി മനോജ് മത്തായിയും, കമ്മറ്റി അംഗം കെ. കെ. ജോൺസനും അറിയിച്ചു.

 

നവംബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വൈറ്റ് പ്ലെയിൻസിലുളള കോൺഗ്രിഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ(252 Sound view Ave)വച്ച് കേരള മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അലയുടെ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്യും. അലയുടെ പ്രസിഡന്റ് ഡോ. രവി പിളള അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ഡോ. ജേക്കബ് തോമസ്, ടെറസൻ തോമസ് എന്നിവർ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടികളിലേക്ക് ഏവർക്കും സ്വാഗതം. അഡ്രസ്: Congregation Kol Ami, 252 Soundview Ave, White Plains കൂടുതൽ വിവരങ്ങൾക്ക്- ഡോ. രവി പിളള : 201 970 727‌5, ഡോ. ജേക്കബ് തോമസ് : 718 406 2541,ടെറസൻ തോമസ് : 914 255 0176.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.