You are Here : Home / USA News

കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ജേക്കബ് പുന്നൂസ് ഐപിഎസിനു സ്വീകരണം നൽകി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, November 22, 2016 11:59 hrs UTC

ഡാലസ്∙ കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ മുൻ കേരള ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസിനു ഡാലസിലെ മലയാളി സമൂഹം സ്വീകരണം നൽകി. ഗാർലൻഡ്‌ ഇന്ത്യാ കൾച്ചറൽ സെന്ററിൽ ഞായാറാഴ്ച വൈകുന്നേരം ചേർന്ന സ്വീകരണ യോഗത്തിൽ ഡാലസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. ജേക്കബ് പുന്നൂസ് തന്റെ കർമ്മ രംഗത്തെ അനുഭവങ്ങളും കേരളത്തിലെ വർത്തമാന സാഹചര്യങ്ങളും പ്രവാസികളുമായി പങ്കുവെച്ചു. വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യമാണ് കേരളത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചതെന്നു അദ്ദേഹം പറഞ്ഞു. വൈദ്യുതി എത്തുന്നതിനും മുൻപേ നമ്മുടെ ഗ്രാമങ്ങളിൽ മികച്ച ഹൈസ്‌കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച അടിസ്‌ഥാന സൗകര്യമുള്ള കലാലയങ്ങളിൽ ഇപ്പോൾ മികച്ച അധ്യാപകരില്ല എന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് സ്വാഗതം പറഞ്ഞു. ഇന്ത്യാ കൾച്ചറൽ സെക്രട്ടറി ഷിജു എബ്രാഹാം ജേക്കബ് പുന്നൂസിനെ സദസിനു പരിചയപ്പെടുത്തി. അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശനം നിർവഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.