You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 23, 2016 11:32 hrs UTC

ബീന വള്ളിക്കളം

 

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ഇടവക സമൂഹമൊന്നാകെ ചേര്‍ന്ന് മുതിര്‍ന്നവരെ ആദരിച്ചു. നവംബര്‍ 13-നു 11 മണിക്ക് പ്രത്യേക കൃതജ്ഞതാ ബലിയര്‍പ്പണവും തുടര്‍ന്ന് അതിമനോഹരമായ ആഘോഷങ്ങളും നടന്നു. മുഖ്യകാര്‍മികനായിരുന്ന ഫാ. ജോസ് ഭരണികുളങ്ങരയോടൊപ്പം ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. ജയിംസ് ജോസഫ്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. പോള്‍ കൂനംപറമ്പത്ത്, ഫാ. മത്തായി തോണിക്കുഴിയില്‍ എന്നിവര്‍ പങ്കുചേര്‍ന്നു. വചന സന്ദേശം നല്‍കിയ ഫാ. മത്തായി തോണിക്കുഴിയില്‍ കുഞ്ഞുമക്കളെ ദൈവ വിശ്വാസത്തില്‍ വളര്‍ത്തുവാനും അവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയൊരു പങ്കു വഹിക്കുവാനും മുതിര്‍ന്നവര്‍ക്ക് കഴിയുമെന്നും, ഏവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

 

പാരീഷ് ഹാളില്‍ വച്ചു നടന്ന സമ്മേളനത്തിലേക്ക് വിമന്‍സ് ഫോറം പ്രസിഡന്റ് ലില്ലി തച്ചില്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്തു. സെക്രട്ടറി ഷൈനി ഹരിദാസും, ട്രഷറര്‍ സൂസന്‍ ചാമക്കാലയും അടങ്ങുന്ന കമ്മിറ്റിക്കും, എല്ലാ വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച ലില്ലി എല്ലാ ഗ്രാന്റ് പേരന്റ്‌സിനുമായി പ്രാര്‍ത്ഥിക്കുന്നതായും അവരുടെ ആവശ്യങ്ങളില്‍ എന്നും വിമന്‍സ് ഫോറത്തിന്റെ സഹായ സഹകരണങ്ങളുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉച്ചഭക്ഷണവും, വിവിധ കലാപരിപാടികളും, വളരെ രസകരമായ ചോദ്യോത്തര വേളയും ഒരുക്കിയത് ഏറെ ഹൃദ്യമായി. ചിക്കാഗോയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊന്നായ ജോണ്‍ ഇലക്കാട്ട് നല്‍കിയ സന്ദേശത്തില്‍ കൊച്ചുമക്കളും, അവരുടെ ഗ്രാന്റ് പേരന്റ്‌സുമായിട്ടുള്ള ബന്ധങ്ങളുടെ ഹൃദ്യവശങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു.

 

ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലച്ചന്‍ തന്റെ സന്ദേശത്തില്‍ എല്ലാ മാതാപിതാക്കളേയും അത്യധികം ആദരിക്കുന്നതായും, അവരുടെ സേവനം ഈ ഇടവക അത്യധികം മൂല്യത്തോടെ കാണുന്നുവെന്നും പറയുകയുണ്ടായി. വളരെ സന്തോഷകരമായിരുന്നു ഈ അനുഭവമെന്ന് പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു. ബീന വള്ളിക്കളം എം.സിയായിരുന്നു. ഷൈനി ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.