You are Here : Home / USA News

ഇന്ത്യാ ക്രിസ്ത്യൻ നേതാക്കൾക്ക് ഊർശ്ലേമിൽ സ്നേഹവിരുന്ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 23, 2016 11:41 hrs UTC

ഹൂസ്റ്റൺ ∙ ഇന്ത്യാ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രവർത്തകർ ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊർശ്ലേം അരമനയിൽ ഭദ്രാസന മെത്രാപ്പൊലീത്താ അലക്സിയോസ് മാർ യൂസേബിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സ്നേഹ വിരുന്ന് നൽകി. നവംബർ 21നു വൈകിട്ട് ഏഴിന് അരമനയിൽ കൂടിയ എക്യുമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രത്യേക യോഗത്തിനുശേഷമായിരുന്നു സ്നേഹ വിരുന്ന്. യോഗത്തിൽ റവ. കെ. ബി. കുരുവിള പ്രാരംഭ പ്രാർഥന നടത്തി. തുടർന്ന് അഭിവന്ദ്യ തിരുമേനി സങ്കീർത്തനം 15–ാം അധ്യായം ആധാരമാക്കി ഹൃദയസ്പർക്കായ ദൂത് നൽകി. തുടർന്ന് ഹൂസ്റ്റണിലെ എക്യുമെനിക്കൽ കൂട്ടായ്മയുടെ സുഗമമായ നടത്തിപ്പിന് എല്ലാ വൈദീകരും ആത്മാർത്ഥമായി സഹകരിയ്ക്കണമെന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു. ഹൂസ്റ്റണിലെ ക്ലർജി ഫെലോഷിപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുമേനിയുടെ നിർദ്ദേശപ്രകാരം റവ. കെ. ബി. കുരുവിളയെ ക്ലർജി ഫെലോഷിപ്പ് കോർഡിനേറ്റിംഗ് സെക്രട്ടറി തിരഞ്ഞെടുത്തു. ആദ്യ ക്ലർജി ഫെലോഷിപ്പ് 2017 ജനുവരി 9നു വൈകിട്ട് ഏഴിന് അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയിൽ കൂടും യോഗത്തിൽ വന്നുചേർന്ന ഏവർക്കും പ്രസിഡന്റ് വെരി. റവ. ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പാ, സെക്രട്ടറി രവി വർഗീസ് പുളിമൂട്ടിൽ എന്നിവർ നന്ദി രേഖപ്പെടുത്തി. പിആർഒ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.