You are Here : Home / USA News

‘സ്പിരിച്ച്വൽ വൈറ്റ്മിൻസ്’ പുസ്തകം പ്രകാശനം ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 24, 2016 12:21 hrs UTC

ഡാലസ് ∙ മനുഷ്യ മനസ്സിലെ ആത്മീയ ചൈതന്യം വർദ്ധിപ്പിക്കാനുതകുന്ന ആശയങ്ങളാൽ സംപുഷ്ടമായ ‘സ്പിരിച്ച്വൽ വൈറ്റമിൻസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം മോസ്റ്റ് റെവ. തോമസ് മാർ യൂസേബിയോസ് തിരുമേനി നിർവ്വഹിച്ചു. സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദാവലയത്തിൽ നവംബർ 20ന് നടന്ന പ്രകാശന കർമ്മത്തിന് മുൻ ‍ഡിജിപി ജേക്കബ് പുന്നൂസ് ഉൾപ്പെടെയുളള നിരവധി പ്രമുഖർ സാക്ഷ്യം വഹിച്ചു. ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് തിരുമനസാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുളളത്. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ആത്മീയ ശക്തിയെ തൊട്ടുണർത്തി നിത്യജീവന്റെ അവകാശികളാക്കി തീർക്കുക എന്നതാണ് ഈ പുസ്തകംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗ്രന്ഥകാരൻ മത്തായി യോഹന്നാൻ പറഞ്ഞു.

 

നാം കഴിക്കുന്ന പോഷകാഹാരം ശാരീരിക വളർച്ചയ്ക്ക് ഉതകുന്നതുപോലെ സ്പിരിച്ച്വൽ വൈറ്റമിൻസ് ആത്മീയ വളർച്ചയ്ക്ക് കാരണമാകട്ടെയെന്നു മാർ യൂസേബിയോസ് തിരുമേനി ആശംസിച്ചു. ഇടവക വികാരി ഫാ. ജോസഫ് നെടുംമാൻ കുഴിയിൽ, ജേക്കബ് പുന്നൂസ് എന്നിവരും ആശംസകൾ അർപ്പിച്ചു. അമേരിക്കയിലെ പ്രമുഖ പുസ്തക വില്പനശാലകളിലും ആമസോൺ, ബാണീസ് ആന്റ് നോബിൾസ് എന്നിവിടങ്ങളിലും ലഭ്യമായ ഈ പുസ്തകം വിറ്റു കിട്ടുന്ന തുകയുടെ വലിയൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഗ്രന്ഥക്കാരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- മത്തായി യോഹന്നാൻ : 972 492 0763

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.