You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷൻ മലയാളി യെല്ലോ പേജസ് തുടങ്ങുന്നു

Text Size  

Story Dated: Wednesday, November 30, 2016 01:01 hrs UTC

ഷിക്കാഗോ∙ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം കുറഞ്ഞവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും ചെറുകിട മലയാളി കച്ചവടക്കാരെയും മറ്റ് സേവനദാതാക്കളെയും സഹായിക്കുന്നതിനായി മലയാളി യെല്ലോ പേജസ് ആരംഭിക്കുവാൻ തീരുമാനിച്ചതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി , ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. തുടക്കത്തിൽ ഓൺലൈൻ ആയി ആംഭിക്കുന്ന ഈ മലയാളി യെല്ലോ പേജസ് ജനങ്ങളുടെ പ്രതികരണമനുസരിച്ച് ഡയറക്ടറിപോലെയോ മറ്റ് വിധത്തിലോ വികസിപ്പിക്കും. ഷിക്കാഗോ മലയാളി അസോസിയേഷൻ വെബ്സൈറ്റായ www.chicagomalayaleeassociation.orgയിൽ 2017 ജനുവരി 1 മുതൽ ഈ യെല്ലോ പേജസ് പ്രസിദ്ധീകരിക്കും. മലയാളഭാഷ സംസാരിക്കുന്ന ഇലക്ട്രിക്കൽ, പ്ലംബിംഗ്, ഹീറ്റിംഗ്, കൂളിംഗ്, മേജർ ഗൃഹോപകരണങ്ങളുടെ റിപ്പയർ, സർവീസിംഗ്, വിൻഡോസ്, വിൻഡോസ് കർട്ടൻസ്, ബ്ലൈൻഡ്സ്, വാഹനങ്ങളുടെ ഡീറ്റയിലിംഗ് റിപ്പയർ, കംപ്യൂട്ടർ റിപ്പയർ, ഇലക്ട്രോണിക്സ് സാധനങ്ങളുടെ റിപ്പയർ, ഗാർഡനിംഗ്, ഹോ ക്ലീനിംഗ്, കിച്ചൻഹുഡ്, പെയിന്റിംഗ്, എല്ലാവിധ റീമോഡലിംഗ് ജോലികൾ, വുഡൻ ഫ്ളോറിംഗ്, കാർപെന്ററി വർക്ക്, എല്ലാവിധ ഹാൻഡിമാൻ ജോലികളും, മെഡിക്കൽ രംഗത്തെ ഡോക്ടർമാർ, ദന്ത ഡോക്ടർമാർ, കണ്ണ് പരിശോധകർ, കണ്ണ് ഡോക്ടർമാർ, ഫിസിക്കൽ തെറാപ്പി തുടങ്ങി എല്ലാവിധ റീഹാബ് സർവീസുകൾ, അക്കൗണ്ടിങ് സർവീസുകൾ, ടാക്സ് ഫയലിംഗ്, റിയൽ എസ്റ്റേറ്റ് ഏജന്റ്മാർ, മോർട്ട്ഗേജ് സ്പെഷ്യലിസ്റ്റുകൾ, ഗ്യാസ് വിതരണ കമ്പനികൾ, ട്രാവൽ ഏജന്റുമാർ തുടങ്ങി മറ്റുള്ളവർക്ക് ഉപകാരമാകുന്ന ഏതു സർവീസ് ചെയ്യുന്നവർക്കും തങ്ങളുടെ ലിസ്റ്റുകൾ ഇതിൽ പ്രസിദ്ധീകരിക്കാം.

 

 

ഈ ഓൺലൈൻ യെല്ലോ പേജസ് രണ്ടാഴ്ചയിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്യും. അമേരിക്കയിലെ തന്നെ ഈ രീതിയിലുള്ള ആദ്യ സംരംഭത്തിന്റെ വിജയത്തിന് എല്ലാവരുടേയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈ മലയാളി യെല്ലോ പേജസിൽ തങ്ങളുടെ വിവരങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ കമ്പനിയുടെ പേരും, ഫോൺ നമ്പരും ഏതൊക്കെ സർവീസ് ആണ് ചെയ്വുന്നത് എന്ന വിവരവും ഡിസംബർ 15-ാം തീയതിക്കു മുൻപായി jimmykaniyaly@gmail.com എന്ന ഇമെയിലിൽ അറിയിക്കുക. കൂടുതൽ വിവരങ്ങൾക്ക് ജിമ്മി കണിയാലി -630 903 7680. മൗണ്ട് പ്രോസ്പക്ടിലെ സിഎംഎ ഹാളിൽ കൂടിയ യോഗത്തിൽ ജോൺസൺ കണ്ണൂക്കാടൻ, ഷാബു മാത്യു, അച്ചൻകുഞ്ഞ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

 

വാർത്ത∙ ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.