You are Here : Home / USA News

പാരിസ്ഥിതിക സന്തുലനത്തിനുവേണ്ടി സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കണം: എം.എ ബേബി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, December 01, 2016 12:56 hrs UTC

ന്യൂയോര്‍ക്ക്: പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കുവേണ്ടി സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി ആവശ്യപ്പെട്ടു. "ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക' (അല) യുടെ മൂന്നാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കുശേഷം വരുന്ന തലമുറയ്ക്കുകൂടി ഭൂമിയില്‍ ജീവിക്കുവാന്‍ അവസരം ഉണ്ടാകണം. ഇതിനായി ജലവും ഊര്‍ജ്ജവും സൂക്ഷിച്ചു ചെലവഴിക്കുന്ന ഒരു ജീവിത സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ സാംസ്കാരിക സംഘടനകള്‍ മുന്നിട്ടിറങ്ങണം. ഇക്കാര്യത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും സമൂഹത്തില്‍ ഉണ്ടാകണമെന്നും ബേബി അഭിപ്രായപ്പെട്ടു. "അല'യുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക മുഴുവന്‍ വ്യാപിച്ച്, മറ്റൊരു "സ്വരലയ' ആയിത്തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അന്തരിച്ച ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയെപ്പറ്റിയുള്ള ഓര്‍മ്മകളും എം.എ ബേബി ചടങ്ങില്‍ പങ്കുവെയ്ക്കുകയുണ്ടായി.

 

 

"അല'യുടെ പ്രസിഡന്റ് ഡോ. രവി പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ജേക്കബ് തോമസ് ആമുഖ പ്രസംഗം നടത്തി. ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്, ഫോമ മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, ഹ്യൂമന്‍ റൈറ്റ് കമ്മീഷന്‍ അംഗം തോമസ് കോശി, സര്‍ഗ്ഗവേദി പ്രസിഡന്റ് മനോഹര്‍ തോമസ്, ഷോളി കുമ്പിളുവേലി, റവ.ഡോ. രാജു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ടെറന്‍സണ്‍ തോമസ് സ്വാഗതവും, "അല'യുടെ സെക്രട്ടറി മനോജ് മഠത്തില്‍ നന്ദിയും പറഞ്ഞു. കെ.കെ. ജോണ്‍സണ്‍, സുജ ജോസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എ.കെ.ബി പിള്ള, പോള്‍ കറുകപ്പള്ളില്‍, മധു കൊട്ടാരക്കര, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് തുമ്പയില്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോസഫ് കാഞ്ഞമല, ജോസ് കാനാട്ട്, സരോജ വര്‍ഗീസ്, ജെ. മാത്യൂസ്, രാജു പള്ളത്ത്, വര്‍ഗീസ് ഉലഹന്നാന്‍, രാജേഷ് പുഷ്പരാജ്, ഐ.പി.ടി.വി ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രമുഖ നര്‍ത്തകി മധുസ്മിത ബോറയും, ആനി ലില്ലി കോള്‍മനും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും, തഹ്‌സീന്‍ മുഹമ്മദിന്റെ ഗാനങ്ങളും ചടങ്ങിന് മോടികൂട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.