You are Here : Home / USA News

ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവകയിൽ ക്രിസ്മസ് ആഘോഷം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, December 02, 2016 01:21 hrs UTC

ഡാലസ് ∙ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ച് ഓഫ് ഡാലസിന്റെ ക്രിസ്മസ് ആഘോഷങ്ങൾ വമ്പിച്ച പരിപാടികളോടെ നടത്തപ്പെടുന്നു. പുതുതായി നിർമ്മിച്ച മാർത്തോമ ഇവന്റ് സെന്ററിലാണു പരിപാടികൾ(11550 Lina Road, Dallas). ഡിസംബർ 10 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ പരിപാടികൾ ആരംഭിക്കും. ബാങ്ക്വറ്റ്, ചാരിറ്റി ലേലം, ന്യൂജഴ്സി ഫൈൻ ആർട്സ് മലയാളത്തിന്റെ സമൂഹ്യ സംഗീത നാടകം എന്നിവയൊക്കെയാണു പരിപാടികൾ. പ്രമുഖ ഓക്ഷണീയേഴ്സ് ആയ ലൂയി മുറാഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലേലത്തിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾ ക്കായി ഉപയോഗിക്കും. അക്കരക്കാഴ്ചകൾ ഫെയിം ജോർജ്(ജോസ്കുട്ടി വലിയ കല്ലുങ്കൽ) റിൻസി(സജിനി സഖറിയ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ന്യുജഴ്സി ഫൈൻ ആർട്സിന്റെ പ്രസ്റ്റീജ് നാടകമായ ‘മഴവില്ല് പൂക്കുന്ന നാടകം’ ആഘോഷ രാവിലെ മറ്റൊരാകർഷണമാണ്. നാടകാവതരണവുമായി ബന്ധപ്പെട്ട് ഫൈൻ ആർട്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംവിധായകൻ റെഞ്ചി കൊച്ചുമ്മൻ അറിയിച്ചു.

 

 

14 പേരടങ്ങുന്ന ഫൈൻ ആർട്സ് ടീം ഡിസംബർ 9 വെളളിയാഴ്ച ഡാലസിൽ എത്തിച്ചേരും. ആധുനിക ലോകത്ത് കൈവിട്ടു പോകുന്ന നന്മകൾ ജീവിത രീതിയായി കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ഇക്കാലത്ത്, മൂല്യങ്ങളുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തുന്ന നാടകമാണ് ‘മഴവില്ല് പൂക്കുന്ന ആകാശം’. സജിനി സഖറിയ, ജോസ് കാഞ്ഞിരപ്പളളി, സണ്ണി റാന്നി, റോയി മാത്യു, ടിനോ തോമസ്, ജോർജ് തുമ്പയിൽ, മോളി ജേക്കബ് അജ്ഞലി ഫ്രാൻസിസ് എന്നിവരാണ് അഭിനേതാക്കൾ. ലൈറ്റിംഗ് : ജിജി ഏബ്രഹാം , സംഗീത നിർവ്വഹണം: റീനാ മാത്യു, സാങ്കേതിക നിർവ്വഹണവും മേയ്ക്കപ്പും : സാം പി. ഏബ്രഹാം, സ്റ്റേജ് മാനേജ്മെന്റ് : ചാക്കോ ടി. ജോൺ ആന്റ് ടീം, സംവിധാനം : റെഞ്ചി കൊച്ചുമ്മൻ 2001 ജനുവരിയിൽ പത്മഭൂഷൺ ഡോ. കെ. ജെ. യേശുദാസ് ഭദ്രദീപം കൊളുത്തി അമേരിക്കൻ മലയാളികൾക്കായി സമർപ്പിച്ച ഫൈൻ ആർട്സിന്റെ ഇപ്പോഴത്തെ സാരഥ്യം വഹിക്കുന്നത് താഴെപ്പറയുന്നവരാണ്.

 

 

രക്ഷാധികാരി : പി. ടി. ചാക്കോ, പ്രസിഡന്റ് : സജിനി സഖറിയ, ട്രഷറർ: എഡിസൺ ഏബ്രഹാം, കമ്മിറ്റി അംഗങ്ങൾ : സാം പി. ഏബ്രഹാം, ജോർജ് തുമ്പയിൽ, ജിജി ഏബ്രഹാം, റെഞ്ചി കൊച്ചുമ്മൻ, സണ്ണി റാന്നി. ഓഡിറ്റർ: റോയി മാത്യു. 25 അംഗങ്ങളാണ് ഫൈൻ ആർട്സിനുളളത്. അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലായി നാല്പതിലധികം സ്റ്റേജുകളിൽ ഫൈൻ ആർട്സിന്റെ വിവിധ കലാരൂപങ്ങൾ അരങ്ങേറിയി ട്ടുണ്ട്. വിവിധ ധനശേഖരണ പരിപാടികളിലായി നാല് ലക്ഷത്തിലധികം ഡോളർ സംഘാടകർക്ക് നേടി കൊടുക്കാനുമായി. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുളള ആഘോഷ രാവിനെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക്: റവ. സജി പി. സി. : 214 412 7951 റവ. മാത്യു സാമുവൽ: 972 975 7468 തോമസ് മാത്യു : 817 723 5390 secretarymtcfb@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.